NationalNewsRECENT POSTS
ജാഗ്രത പാലിക്കണം; ഇന്ത്യയിലുള്ള അമേരിക്കന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി യു.എസ് എംബസി
ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഇന്ത്യയിലുള്ള അമേരിക്കന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി യുഎസ് എംബസി. ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പ്രതിഷേധ സ്ഥലങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കണമെന്നും മുന്നറിയിപ്പുണ്ട്.
ഇറാക്കില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ഇറാനിയന്‍ കാമാന്‍ഡര്‍മാര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ അമേരിക്ക- ഇറാന്‍ ബന്ധം വഷളായിരിക്കുകയാണ്. അമേരിക്കയോട് പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ വ്യക്തമാക്കുകയും ചെയ്തു. ഇതിനു പിന്നാലെ ഇറാക്ക് തലസ്ഥാനമായ ബാഗ്ദാദിലെ യുഎസ് എംബസിക്കു നേരെയും, ഇറാക്കിലെ ബലാദ് വ്യോമതാവളത്തിനു നേരെയും ആക്രമണമുണ്ടായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News