NationalNews

ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ വീട്ടുതടങ്കലില്‍

ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ വീട്ടുതടങ്കലില്‍. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന്റെ നാലാംവാര്‍ഷികത്തോടനുബന്ധിച്ചാണ് മുഫ്തിയടക്കമുള്ള രാഷ്ട്രീയ നേതാക്കളെ തടങ്കലിലാക്കിയത്.

മെഹ്ബൂബ മുഫ്തി ട്വീറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

”പി.ഡി.പി നേതാക്കള്‍ക്കൊപ്പം ഇന്ന് രാവിലെ എന്നെ വീട്ടുതടങ്കലിലാക്കിയിരിക്കുന്നു. കഴിഞ്ഞ ദിവസം അര്‍ധരാത്രി പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളില്‍ അതിക്രമിച്ച്‌ കയറി പൊലീസ് അവരെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയിരുന്നു. ജമ്മുകശ്മീര്‍ സാധാരണ നില കൈവരിച്ചിട്ടുണ്ടെന്ന കേന്ദ്ര സര്‍ക്കാരിന്റെ അവകാശ വാദങ്ങള്‍ തെറ്റാണെന്ന് സുപ്രീംകോടതി മനസിലാക്കണം.

370ാം വകുപ്പ് നിയമവിരുദ്ധമായി റദ്ദാക്കിയത് ആഘോഷിക്കാൻ കശ്മീരികളോട് ആഹ്വാനം ചെയ്യുന്ന കൂറ്റൻ ഹോര്‍ഡിംഗുകള്‍ ശ്രീനഗറിലുടനീളം സ്ഥാപിച്ചിട്ടുണ്ട്. അത് ഒരു ഭാഗത്ത്. അതേസമയം, മറുഭാഗത്ത് ജനങ്ങളെ മൃഗീയമായി അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നു. 370 ാം വകുപ്പ് റദ്ദാക്കിയതിനെതിരെ സമര്‍പ്പിച്ച ഹരജിയില്‍ വാദം കേള്‍ക്കാനിരിക്കുന്ന സമയത്ത് ബഹുമാനപ്പെട്ട സുപ്രീംകോടതി ഈ സംഭവവികാസങ്ങള്‍ മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു.”-അവര്‍ കൂട്ടിച്ചേര്‍ത്തു.

കേന്ദ്രസര്‍ക്കാര്‍ ജമ്മുകശ്മീരിന് പ്രത്യേക പദവി അനുവദിക്കുന്ന 370 ാം വകുപ്പ് മരവിപ്പിച്ചതിന്റെ നാലാംവാര്‍ഷികത്തോടനുബന്ധിച്ച്‌ ശനിയാഴ്ച ജമ്മുവില്‍ സെമിനാര്‍ നടത്താൻ മുഫ്തിയുടെ ജമ്മു ആൻഡ് കശ്മീര്‍ പീപ്ള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി അനുമതി തേടിയിരുന്നു. എന്നാല്‍ അധികൃതര്‍ സെമിനാറിന് അനുമതി നല്‍കിയില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button