അകലെയാണെങ്കിലും ആ സ്നേഹ സന്ദേശം! ചേർത്ത് നിർത്തി മീനാക്ഷി, കണ്ണ് നിറഞ്ഞ് പ്രേക്ഷകർ,അമ്മയുടെ മകൾ തന്നെ….
കൊച്ചി:ദിലീപും നാദിര്‍ഷയും തമ്മിലുള്ള സൗഹൃദം പോലെയാണ് മക്കളായ ആയിഷയും മീനാക്ഷിയും തമ്മിലുള്ളത്. സിനിമയിലും മറ്റ് മേഖലകളിലും പങ്കാളികള്‍ ആണെന്നത് പോലെ ഇരു കുടുംബങ്ങള്‍ക്കിടയിലും അടുത്ത ബന്ധമാണുള്ളത്.
കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു നാദിര്‍ഷയുടെ മകള്‍ ആയിഷയുടെ വിവാഹം നടന്നത്. വലിയ ആഘോഷമായി നടത്തിയ വിവാഹത്തില്‍ ദിലീപും കുടുംബവും ഒന്നിച്ച് പങ്കെടുത്തു. വിവാഹ ചിത്രങ്ങളെല്ലാം സൈബർ ഇടത്തിൽ വൈറലായിരുന്നു. മീനാക്ഷിയുടെ അടുത്ത സുഹൃത്ത് കൂടിയാണ് ആയിഷ
അടുത്ത കാലത്താണ് മീനാക്ഷിയും സോഷ്യല്‍ മീഡിയ പേജുകളില്‍ സജീവമായത്. കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമിലൂടെ ആയിഷയ്‌ക്കൊപ്പമുള്ള ഫോട്ടോയാണ് താരപുത്രി പോസ്റ്റ് ചെയ്തത്. ചിത്രം പങ്കുവെച്ചതിനൊപ്പം സുഹൃത്തിന് വലിയൊരു ആശംസ കൂടി താരപുത്രി പങ്കുവെച്ചിട്ടുണ്ട്.
‘ഹാപ്പി ബെര്‍ത്ത് ഡേ ബെസ്റ്റ് ഫ്രണ്ട്’ എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവെച്ചത്. ഇതോടെയാണ് ആയിഷയുടെ ജന്മദിനമാണെന്നുള്ള കാര്യം പുറംലോകം അറിയുന്നത്. ആയിഷയുടെ വിവാഹ ചടങ്ങുകള്‍ക്കിടയില്‍ നിന്നും മീനാക്ഷിയ്‌ക്കൊപ്പം എടുത്ത ചിത്രമായിരുന്നിത്.
താരപുത്രിയുടെ പോസ്റ്റിനൊപ്പം ആയിഷയ്ക്കുള്ള പിറന്നാള്‍ സന്ദേശവുമായി നടി നമിതയും എത്തിയിരുന്നു. ‘ഞങ്ങളുടെ ലോക്കോ ചോക്കോ പൈ യ്ക്ക് ജന്മദിനാശംസകള്‍. നിനക്ക് എല്ലായിപ്പോഴും നല്ല ആരോഗ്യവും സമാധാനവും സ്‌നേഹവും ഉണ്ടാവട്ടേ എന്ന ആഗ്രഹിക്കുന്നു. ഞങ്ങളുടെ ഷാനിസ്റ്റിനെ മിസ് ചെയ്യുന്നു എന്ന് കൂടി നമിത സൂചിപ്പിച്ചിട്ടുണ്ട്. ആയിഷയ്‌ക്കൊപ്പമുള്ള പ്രിയപ്പെട്ടൊരു ഫോട്ടോയും നമിത പുറത്ത് വിട്ടിരിക്കുകയാണ്. മീനാക്ഷിയുടെ ഏറ്റവും അടുത്ത സുഹൃത്താണ് നടി നമിത. മൂവരും ഒരുമിച്ച് അടുത്ത സൗഹൃദം കാത്ത് സൂക്ഷിക്കുന്നവരാണ്. മുന്‍പ് ടിക് ടോക് വീഡിയോകളിലൂടെ സോഷ്യല്‍ മീഡിയയിലും സജീവമായിരുന്നു.
മലയാള സിനിമയിലെ സൂപ്പര്‍താരങ്ങളായ അച്ഛനെയും അമ്മയെയും പോലെ തന്നെ മീനാക്ഷി ദിലീപിനും വലിയ ആരാധക പിന്‍ബലം ഉണ്ട്. മീനൂട്ടി എന്ന ചെല്ലപ്പേരിലാണ് താരപുത്രി അറിയപ്പെടുന്നത്. അമ്മയെ പോലെ തന്നെ നല്ലൊരു നര്‍ത്തികയാണ് താനെന്ന് ഇതിനോടകം തന്നെ മീനാക്ഷി തെളിയിച്ചു കഴിഞ്ഞു. താരുപുത്രിയുടെ നൃത്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്
ദിലീപും മഞ്ജു വാര്യരും വേര്‍പിരിഞ്ഞതോടെയാണ് മകള്‍ മീനാക്ഷിയെ കുറിച്ചുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയ ഏറ്റുപിടിച്ചത്. താരദമ്പതിമാര്‍ വേര്‍പിരിഞ്ഞെങ്കിലും അച്ഛനോടൊപ്പം പോകാനായിരുന്നു മീനാക്ഷിയുടെ തീരുമാനം. ശേഷം നടി കാവ്യ മാധവനുമായിട്ടുള്ള വിവാഹത്തിനെല്ലാം മുന്‍പന്തിയില്‍ നിന്നതും മകള്‍ മീനാക്ഷി തന്നെയായിരുന്നു. മാതാപിതാക്കളെ പോലെ മീനാക്ഷിയും സിനിമയിലേക്ക് ഒരുനാള്‍ വരുമെന്നുള്ള പ്രതീക്ഷ ആരാധകര്‍ക്കുണ്ട്. എന്നാല്‍ അഭിനയത്തില്‍ തനിക്ക് താല്‍പര്യമില്ലെന്നാണ് മീനാക്ഷി പറഞ്ഞത്. ഡോക്ടറാകാന്‍ പഠിക്കുകയാണ് മീനാക്ഷി ഇപ്പോള്‍.