കോട്ടയത്ത് കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍

കോട്ടയം: പായിപ്പാട്ട് കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനിയായ കൃഷ്ണപ്രിയയാണ് വീട്ടില്‍ തൂങ്ങി മരിച്ചത്.

റഷ്യയില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിനിയായ കൃഷ്ണപ്രിയ ഈ മാസം ഒമ്പതിനാണ് നാട്ടില്‍ തിരിച്ചെത്തിയത്. സ്രവ സാംപിള്‍ പരിശോധനയ്ക്ക് നല്‍കിയ ശേഷം വീട്ടില്‍ ഒറ്റയ്ക്ക് കഴിയുകയായിരുന്നു. മാതാപിതാക്കള്‍ സമീപത്തുള്ള ബന്ധുവീട്ടിലേക്ക് താമസം മാറ്റിയിരുന്നു.

ഇന്നലെ ഉച്ചയ്ക്ക് ഭക്ഷണം എത്തിച്ച് നല്‍കുകയും ചെയ്തിരുന്നു. മൊബൈല്‍ ഫോണും ലാപ്ടോപ്പും ലോക്ക് ചെയ്ത നിലയിലാണ്. കൊവിഡ് ഭീതിയിലുള്ള മരണമാണോ മറ്റേതെങ്കിലും കാരണത്താല്‍ ജീവനൊടുക്കിയതാണോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. പെണ്‍കുട്ടിയുടെ സ്രവം കൊവിഡ് പരിശോധനയ്ക്കായി ശേഖരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News