NationalNews

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ക്ലാസ് മുറിയില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി,കുട്ടിയെ ബലാത്സംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയതെന്ന് കുടുംബം

ന്യൂഡല്‍ഹി:പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ക്ലാസ് മുറിയില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പതിനാലുകാരിയെ നോയിഡയിലെ ബോര്‍ഡിങ്ങ് സ്കൂളില്‍ ആണ് തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം, മരണ വിവരം പൊലീസിനെ അറിയിക്കാതെ മൃതദേഹം സംസ്ക്കരിച്ചുവെന്നാരോപിച്ച്‌ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ രംഗത്തെത്തി. കുട്ടിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയതാണെന്നും അനുവാദമില്ലാതെ മൃതദേഹം സംസ്ക്കരിച്ചെന്നും ഇവര്‍ പറഞ്ഞു.

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വീട്ടിലായിരുന്ന കുട്ടി ജൂണ്‍ 18നാണ് പിന്നീട് സ്കൂളിലേക്ക് മടങ്ങിയത്. ജൂലൈ 3 നാണ് പെണ്‍കുട്ടിയെ ക്ലാസ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ ഒമ്ബത് ദിവസത്തിന് ശേഷമാണ് സംഭവം പുറത്തറിയുന്നത്. ഹരിയാനയിലെ മഹേന്ദ്രഗാര്‍ഹ് സ്വദേശിയാണ് പെണ്‍കുട്ടി.

ഉടനെ സ്കൂളിലെത്തണമെന്നാവശ്യപ്പെട്ട് ഫോണ്‍ സന്ദേശം ലഭിച്ചതോടെയാണ് ജൂലൈ മൂന്നിന് തങ്ങള്‍ സ്കൂളിലെത്തിയതെന്ന് പെണ്‍കുട്ടിയുടെ മതാപിതാക്കള്‍ പറയുന്നു. സ്കൂളിലെത്തിയപ്പോള്‍ മകളുടെ മൃതദേഹം കാണിച്ചുവെന്നും തങ്ങളുടെ ഫോണുകള്‍ ബലമായി പിടിച്ചുവാങ്ങുകയും മൃതദേഹം സംസ്കരിക്കാനായി ബലമായി ചില പേപ്പറില്‍ ഒപ്പിടുവിച്ചെന്നും ഇവര്‍ ആരോപിച്ചു. സംഭവത്തില്‍ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന് കത്തയച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button