NationalNews

ലക്ഷ്യം നിയമസഭാ തിരഞ്ഞെടുപ്പ്; നടൻ വിജയ്‌ തമിഴ്‌നാട്ടിൽ പര്യടനത്തിന്

ചെന്നൈ: നടൻ വിജയ്‌യുടെ നേതൃത്വത്തിലുള്ള പാർട്ടിയായ തമിഴക വെട്രി കഴകം 2026 നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള മുന്നൊരുക്കങ്ങൾ തുടങ്ങി. ഇതിന്റെ ഭാഗമായി ഉടൻതന്നെ വിജയ് തമിഴ്നാട്ടിലുടനീളം പര്യടനം ആരംഭിക്കും.

തിരഞ്ഞെടുപ്പ് അടുക്കുമ്പോഴേക്കും എല്ലാ ജില്ലകളിലെയും ജനങ്ങളെ നേരിൽക്കണ്ട് ബന്ധം ദൃഢപ്പെടുത്തുകയാണ് പര്യടനത്തിന്റെ ഉദ്ദേശ്യം. യാത്രയിൽ ജില്ലാ യൂണിറ്റുകളുടെ പ്രവർത്തനം വിപുലപ്പെടുത്തും. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയം വരിക്കുകയാണ് ലക്ഷ്യമെന്ന് തമിഴക വെട്രി കഴകം ജനറൽ സെക്രട്ടറി ബസി ആനന്ദ് കരൂരിൽ പറഞ്ഞു. രണ്ടുകോടി പുതിയ അംഗങ്ങളെ ചേർക്കാനാണ് വിജയ് നിർദേശം നൽകിയിരിക്കുന്നത്. വനിതാ പങ്കാളിത്തവും വർധിപ്പിക്കും.

മെമ്പർഷിപ്പ് ഡ്രൈവിനായി മൊബൈൽ ആപ്പ് പുറത്തിറക്കിയിട്ടുണ്ട്. പാർട്ടിയെ അടിത്തട്ടിൽ ശക്തിപ്പെടുത്തുന്നതിനായി ജില്ലകളും നിയമസഭാ മണ്ഡലങ്ങളും തിരിച്ച് മെമ്പർഷിപ്പ് ഡ്രൈവ് നടത്തണമെന്നും വിജയ് നിർദേശിച്ചിട്ടുണ്ട്.

ഈ വർഷം ഫെബ്രുവരിയിലാണ് വിജയ് രാഷ്ട്രീയപ്പാർട്ടി പ്രഖ്യാപിച്ചത്. രാഷ്ട്രീയനേതാക്കളുടെ സംസ്ഥാന പര്യടനം തമിഴ്‌നാട്ടിൽ പുതിയ കാര്യമല്ല. 2016-ൽ ഡി.എം.കെ. അധ്യക്ഷൻ എം.കെ. സ്റ്റാലിൻ ‘മനുക്കു നാമെ’ എന്ന പേരിൽ അഞ്ചുമാസത്തെ പര്യടനം നടത്തിയിരുന്നു. തമിഴ്നാട് ബി.ജെ.പി. അധ്യക്ഷൻ കെ. അണ്ണാമലൈയും കഴിഞ്ഞവർഷം ജൂലായിൽ ആറുമാസം നീണ്ട പദയാത്ര നടത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker