CrimeNationalNews

രേണുകസ്വാമിയെ കൊന്നത് ഷോക്കടിപ്പിച്ച്? ദർശന്റെ ഫാം ഹൗസിൽ നടന്നത് ക്രൂരപീഡനങ്ങളെന്ന് പോലീസ് കോടതിയിൽ

ബെംഗളൂരു: തന്റെ ഫാംഹൗസിൽ വെച്ച് രേണുകസ്വാമി എന്നയാൾ കൊല്ലപ്പെട്ട സംഭവത്തിൽ കന്നഡ സിനിമയിലെ സൂപ്പർതാരം ദർശന്റെ പോലീസ് കസ്റ്റഡി നീട്ടിനൽകി കോടതി. രേണുകസ്വാമി മരിക്കുന്നതിനു മുമ്പു തന്നെ നടൻ സ്ഥലത്തു നിന്ന് പോയിരുന്നുവെന്ന വാദമടക്കം ദർശന്റെ അഭിഭാഷകൻ ഉയർത്തിയെങ്കിലും കോടതി കസ്റ്റഡി കാലാവധി നീട്ടിനൽകുകയായിരുന്നു.

33കാരനായ രേണുകസ്വാമിക്ക് ദർശന്റെ ഫാം ഹൗസിൽ നേരിടേണ്ടി വന്ന ക്രൂരതകൾ സമാനതകളില്ലാത്തതാണെന്ന് കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ കോടതിയിൽ വിവരിച്ചു. രേണുകസ്വാമി ഇലക്ട്രിക് ഷോക്കിന് വിധേയമായിരുന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ ശരീരത്തിൽ 39 പരിക്കുകളുണ്ടായിരുന്നു. 7-8 ഇടങ്ങളിൽ പൊള്ളലേൽപ്പിച്ച പാടുകളും ഉണ്ട്.

കസ്റ്റഡി നീട്ടിക്കിട്ടുന്നതിനായി ആറ് കാരണങ്ങളാണ് സ്പെഷ്യൽ പ്രോസിക്യൂട്ടർ കോടതിയിൽ അവതരിപ്പിച്ചത്. ഒന്നാമതായി പത്ത് കുറ്റാരോപിതരുടെ മൊബൈൽ ഡാറ്റ ശേഖരിക്കേണ്ടതുണ്ട്. ഫോണുകളുടെ പാസ്‌വേഡ് പലരും നൽകിയിട്ടില്ല. ഇക്കാരണത്താൽ കൂടുതൽ സമയം ആവശ്യമാണ്.പലരും ഫോണിലെ എല്ലാ ഡാറ്റയും ഡിലീറ്റ് ചെയ്തിരിക്കുകയാണ്. ഇവ റിട്രീവ് ചെയ്ത് കുറ്റാരോപിതരെ ചോദ്യം ചെയ്യലിന് വിധേയമാക്കാനുള്ള സമയം വേണം. കസ്റ്റഡിയിൽ നിന്ന് കുറ്റാരോപിതരെ പുറത്തുവിട്ടാൽ അവർ തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

കുറ്റകൃത്യത്തിനു പിന്നിലെ പ്രേരണയായി നിലവിൽ അനുമാനിക്കപ്പെടുന്നത് പവിത്ര ഗൗഢ തന്റെ സുഹൃത്തായ ദർശനോട് സോഷ്യൽ‌ മീഡിയയിലൂടെ പറഞ്ഞ പരാതിയാണ്. രേണുകസ്വാമി തന്റെ സോഷ്യൽ മീഡിയ പേജിൽ വന്ന് അശ്ലീല മെസ്സേജുകളയയ്ക്കുന്നു എന്നതായിരുന്നു പരാതി. ഇതിൽ പ്രകോപിതനായാണ് ദർശൻ രേണുകയെ വിളിച്ചുവരുത്തുകയും തുടർവന്ന് കൊലപാതകം നടക്കുകയും ചെയ്തതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ദർശൻ അറസ്റ്റ് ചെയ്യപ്പെടുന്നതിനു മുമ്പ് മൈസൂരിലേക്ക് പോയിട്ടുണ്ട്. ഇവിടങ്ങളിൽ നേരിൽ കൊണ്ടുപോയി മഹസർ തയ്യാറാക്കാൻ സമയം ആവശ്യമാണ്. കേസിൽ അറസ്റ്റിലായതിനു പിന്നാലെ കുറ്റാരോപിതരിലൊരാളായ അനുകുമാറിന്റെ പിതാവ് മരിച്ചിരുന്നു. അനുകുമാർ വരാതെ മരണാനന്തര ചടങ്ങുകൾ നടത്തില്ലെന്ന നിലപാടിലാണ് കുടുംബം. അനുകുമാറിനെ സ്ഥലത്തെത്തിക്കേണ്ടതുണ്ട്. കൊലപാതകം നടന്ന ജൂൺ എട്ടിന് ദർശനും പവിത്രയുമടക്കമുള്ളവർ ധരിച്ചിരുന്ന വസ്ത്രങ്ങൾ പിടിച്ചെടുക്കാനുണ്ട്. ഇതിന് സമയം ആവശ്യമാണ്. ഇലക്ട്രിക് ഷോക്ക് നല്ടകാൻ ഉപയോഗിച്ച ഉപകരണം പിടിച്ചെടുക്കാനും സമയം വേണം. കൊല്ലാനുപയോഗിച്ച ആയുധമായാണ് ഈ ഉപകരണത്തെ കണക്കാക്കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker