സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം; ഡോ. വിജയ് പി നായര്‍ക്കെതിരെ ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തില്‍ പ്രതിഷേധം, മാപ്പ് പറയിപ്പിച്ചു( വീഡിയോ കാണാം)

തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരെ അശ്ലീല പ്രചാരണം നടത്തിയ ഡോ. വിജയ് പി നായര്‍ക്കെതിരെ ഡബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തില്‍ പ്രതിഷേധം. വിജയ് പി നായരുടെ ദേഹത്ത് കരി ഓയില്‍ ഒഴിച്ച ശേഷം അയാളെ കൊണ്ട് മാപ്പു പറയിപ്പിക്കുകയും ചെയ്തു.

മലയാള സിനിമയിലെ ഡബിംഗ് ആര്‍ട്ടിസ്റ്റായ സ്ത്രീയെ കുറിച്ചായിരുന്നു വിജയ് പി നായരുടെ പരാമര്‍ശം. ഭാഗ്യലക്ഷ്മിയുടെ പേര് പറയാതെ പറഞ്ഞുകൊണ്ട് നടത്തിയ ഈ പരാമര്‍ശത്തില്‍ ഇവര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലീസില്‍ നിന്ന് നടപടി ഉണ്ടാകാതിരുന്നതോടെയാണ് ഭാഗ്യലക്ഷ്മിയും ദിയാ സനയും ചേര്‍ന്ന് പ്രതിഷേധം അറിയിച്ചത്.

ദിയാ സനയാണ് ഫേസ്ബുക്ക് ലൈവിലൂടെ പ്രതിഷേധത്തിന്റെ വിഡിയോ പുറത്തുവിട്ടത്. വിജയ് പി നായരുടെ യൂട്യൂബ് ചാനലില്‍ കടുത്ത സ്ത്രീ വിരുദ്ധതയും, സ്ത്രീകള്‍ക്കെതിരായ അശ്ലീല പ്രചാരണവുമാണ്. ഈ വിഡിയോകളിലൊന്നിലാണ് മലയാള സിനിമയിലെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനെ കുറിച്ചുള്ള പരാമര്‍ശവും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News