KeralaNews

കോഴിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ 53 പേര്‍ക്ക് കൊവിഡ്; ഓഫീസ് അടയ്ക്കാന്‍ ഉത്തരവ്

കോഴിക്കോട്: കോഴിക്കോട്ട് തൂണേരിയില്‍ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പടെ 53 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആന്റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പഞ്ചായത്തിലെ 400 പേരുടെ സ്രവം പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു. തുടര്‍ന്നാണ് രോഗം സ്ഥിരീകരിച്ചത്.

തൂണേരി പഞ്ചായത്ത് ഓഫീസ് അടയ്ക്കാന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഉത്തരവിട്ടു. പഞ്ചായത്തില്‍ അണുനശീകരണം നടത്തും. രോഗം ബാധിച്ചവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker