NationalNews

ആരോഗ്യ വകുപ്പ് സെക്രട്ടറിയുടെ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത മാധ്യമപ്രവര്‍ത്തകന് കൊവിഡ്

ചെന്നൈ: തമിഴ്‌നാട്ടില്‍ ആരോഗ്യ വകുപ്പ് സെക്രട്ടറിയുടെ ദിവസേനയുള്ള വാര്‍ത്താ സമ്മേളനത്തിലടക്കം പങ്കെടുത്ത മാധ്യമപ്രവര്‍ത്തകന് കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈയിലെ പ്രമുഖ പത്രത്തിലെ മാധ്യമപ്രവര്‍ത്തകനാണ് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചത്.

രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇദ്ദേഹം സ്വമേധയാ പരിശോധനയ്ക്ക് വിധേയമാകുകയായിരുന്നു. ഇയാളെ ചെന്നൈയിലെ രാജീവ് ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇയാള്‍ താമസിച്ച കെട്ടിടത്തിലെ 50 പേരെ നിരീക്ഷണത്തിലാക്കി. കൊവിഡ് സ്ഥിരീകരിച്ചവരുമായി ഇദ്ദേഹം സമ്പര്‍ക്കം പുലര്‍ത്തിയതായി വിവരമില്ലെന്ന് ചെന്നൈ കോര്‍പ്പറേഷന്‍ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker