തിരുവനന്തപുരത്ത് റോഡരികില്‍ വെടിയുണ്ട ഉപേക്ഷിച്ച നിലയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ വെടിയുണ്ട കണ്ടെത്തി. തിരുവനന്തപുരം കരുമത്താണ് സംഭവം. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. വഴിയരികില്‍ കിടന്ന വെടിയുണ്ട നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഉടന്‍ തന്നെ പോലീസിനെ വിവരമറിയിച്ചു.

പോലീസ് ഉപയോഗിക്കുന്ന 303 റൈഫിള്‍ വിഭാഗത്തില്‍പ്പെടുന്ന തോക്കില്‍ ഉപയോഗിക്കുന്ന വെടിയുണ്ട ആണിതെന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ അന്വേഷണത്തില്‍ മാത്രമേ ഇക്കാര്യം വ്യക്തമാകുകയുളളൂ. ഇന്നലെ രാത്രിയിലാകാം വെടിയുണ്ട ഇവിടെ ഉപേക്ഷിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

എആര്‍ ക്യാമ്പില്‍ വെടിയുണ്ട നഷ്ടപ്പെട്ട സംഭവത്തില്‍ അന്വേഷണം തുടരുന്ന സാഹചര്യത്തിലാണ് തിരുവനന്തപുരത്ത് നിന്ന് വെടിയുണ്ട കണ്ടെത്തിയത്. ഇതിന് പുറമേ കൊല്ലം കുളത്തൂര്‍പ്പുഴയില്‍ നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ വെടിയുണ്ട കണ്ടെത്തിയ സംഭവത്തിലും അന്വേഷണം തുടരുകയാണ്.

ഇതുവരെ ഇത് എവിടെ നിന്ന് വന്നതാണ് എന്ന കാര്യത്തില്‍ അന്വേഷണത്തില്‍ വ്യക്തത വന്നിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് തിരുവനന്തപുരത്ത് നിന്ന വെടിയുണ്ട കണ്ടെത്തുന്നത്. അതുകൊണ്ട് തന്നെ ക്രൈംബ്രാഞ്ച് വിശദമായ അന്വേഷണം നടത്തുമെന്നാണ് വിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News