KeralaNews

താനും ശ്രീരാമ ഭക്തൻ: വ്യക്തമാക്കി കെ മുരളീധരൻ

കോഴിക്കോട്‌:രാമക്ഷേത്ര ഉദ്ഘാടന ചടങ്ങുകൾ (Ram Temple Inaguration) കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചത് ചടങ്ങ് രാഷ്ട്രീയവല്‍ക്കരിച്ചതിനാലാണെന്ന് വ്യക്തമാക്കി കോൺഗ്രസ് നേതാവ് കെ മുരളീധരൻ (K Muraleedharan). രാമ ക്ഷേത്രത്തിൽ വിശ്വാസികള്‍ക്ക് പോകാം പോകാതിരിക്കാം. അതിലൊന്നും അഭിപ്രായങ്ങൾ പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.  എന്നാൽ മതേതര രാഷ്ട്രത്തിലെ പ്രധാനമന്ത്രി (Prime Minister) ക്ഷേത്ര ചടങ്ങില്‍ യജമാനനാവരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു. ശശി തരൂര്‍ ശ്രീരാമ ഭക്തനാണ്. താനും ശ്രീരാമ ഭക്തനാണെന്നും മുരളീധരന്‍ കോഴിക്കോട് വ്യക്തമാക്കി. 

ചുവരെഴുത്തുകളെ സംബന്ധിച്ചുള്ള വിവാദങ്ങൾക്കും അദ്ദേഹം പ്രതികരിച്ചു. ചുവരെഴുത്ത് പ്രവര്‍ത്തകരുടെ ആവേശമാണെന്നും അവരെ തളര്‍ത്തേണ്ടതില്ലെന്നും മുരളീധരന്‍ പറഞ്ഞു. വയനാട് ലോക്‌സഭാ സീറ്റ് മുസ്ലീം ലീഗിന് ലഭിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്നും കെ സുധാകരനൊഴികെ എല്ലാ സിറ്റിങ് എംപിമാരും ലോക്സഭാ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി രംഗത്തുണ്ടാകുമെന്നും  മുരളീധരന്‍ പറഞ്ഞു.

രമേശ് ചെന്നിത്തലയ്ക്കെതിരെ കെഎം മാണിയുടെ ആത്മകഥയിൽ സൂചിപ്പിച്ചിരുന്ന ആരോപണങ്ങൾക്കെതിരെയും അദ്ദേഹം രംഗത്തെത്തി. കെഎം മാണി ആത്മകഥ എഴുതുമ്പോള്‍ മനസിലുള്ളതാണ് എഴുതുന്നത്. നിയമസഭയില്‍ മാണിയെ അപമാനിച്ചവരാണ് പുസ്തകം പ്രകാശനം ചെയ്തതെന്നും മുരളീധരൻ പരിഹസിച്ചു. അത് അദ്ദേഹത്തിൻ്റെ ആത്മാവ് പൊറുക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു.

നയപ്രഖ്യാപന പ്രസംഗത്തിൽ നിയമസഭയെ ഗവര്‍ണര്‍ അപമാനിച്ചുവെന്നും കെ മുരളീധരൻ ആരോപിച്ചു. അത് തെറ്റാണ്. ഗവര്‍ണ്ണര്‍ക്ക് സര്‍ക്കാറിനോട് അഭിപ്രായ വ്യത്യാസം ഉണ്ടാകാം. മുഖം വീര്‍പ്പിച്ച് ഇരുന്നിട്ട് കാര്യമില്ല. ഗവര്‍ണ്ണര്‍ സഭയില്‍ വെച്ച് മുഖ്യമന്ത്രിയോട് മുഖം കറുപ്പിച്ചത് തെറ്റാണെന്നും മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രി ചെയ്തതും തെറ്റാണ്. പ്രസംഗം വായിക്കാനുള്ള ആരോഗ്യ കുറവ് ഗവര്‍ണര്‍ക്കില്ല. 78 സെക്കൻ്റ് മാത്രം നയപ്രഖ്യാപനം നടത്തി ഗവര്‍ണര്‍ ചരിത്രത്തിലിടം നേടി. അത് കേട്ടിരുന്ന മുഖ്യമന്ത്രിയും ചരിത്രത്തിൻ്റെ ഭാഗമായി മാറിയെന്നും കെ മുരളീധരൻ പരിഹസിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker