25കാരി ഭര്‍ത്താവിനെ ഉപേക്ഷിച്ച് മൂന്നു വയസുള്ള കുഞ്ഞുമായി ഫോണിലൂടെ പരിചയപ്പെട്ട യുവാവുമായി ഒളിച്ചോടി

പയ്യന്നൂര്‍: ഫോണിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായി ഭര്‍ത്താവിനെ ഉപേക്ഷിച്ച് മൂന്ന് വയസുകാരി മകളെയും കൂട്ടി പയ്യന്നൂര്‍ സ്വദേശിനി കാമുകനൊപ്പം ഒളിച്ചോടി. യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ യുവതിയെയും കുട്ടിയെയും പയ്യന്നൂര്‍ പോലീസ് കണ്ടെത്തി. ഇവരെ മലപ്പുറം പൂക്കോട്ടുപാടം പോലീസിന് കൈമാറി.

ഫോണിലൂടെ പരിചയപ്പെട്ട യുവതിയും യുവാവും ഒളിച്ചോടുകയായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് മലപ്പുറംകാരി കാമുകനൊപ്പം പോയത്. ഇവര്‍ പയ്യന്നൂരില്‍ എത്തുകയായിരുന്നു. രണ്ട് വര്‍ഷം നീണ്ട ഫോണ്‍വിളിയും ചിറ്റിംഗുമായിരുന്നു ഇരുവരും. ഒടുവില്‍ യുവതി കാമുകനെ വിളിച്ചുവരുത്തി മൂന്ന് വയസുള്ള മകളെയും കൂട്ടി ഒളിച്ചോടുകയായിരുന്നു.

മലപ്പുറത്തേക്ക് എത്താമെന്ന് യുവതി കാമുകനോട് പറയുകയായിരുന്നു. ഇതോടെ പയ്യന്നൂര്‍ ഒളവറയില്‍ ജോലി ചെയ്യുന്ന മംഗലാപുരം സ്വദേശിയായ കാമുകനും മലപ്പുറത്തെത്തി. തുടര്‍ന്ന് ഇവര്‍ ഒളവറയില്‍ താമസമാക്കുകയായിരുന്നു. യുവതിയുടെ ഭര്‍ത്താവ് പൂക്കോട്ടുപാടം പോലീസില്‍ നല്‍കിയ പരാതിയിലുള്ള അന്വേഷണത്തിനിടയിലാണ് പയ്യന്നൂര്‍ പോലീസ് യുവതിയേയും കുട്ടിയേയും കണ്ടെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News