കോണ്‍ഗ്രസ് തെമ്മാടികള്‍ 130 കോടി ജനങ്ങളുടെ വികാരം വ്രണപ്പെടുത്തി; പ്രതിഷേധമറിയിച്ച് ശ്രീശാന്ത്

കൊച്ചി: സച്ചിന്റെ ചിത്രത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരി ഓയില്‍ ഒഴിച്ച സംഭവത്തില്‍ പ്രതിഷേധമറിയിച്ച് ക്രിക്കറ്റ് താരവും ബിജെപി അംഗവുമായ എസ് ശ്രീശാന്ത്. 130 കോടി ജനങ്ങളുടെ വികാരം കോണ്‍ഗ്രസ് തെമ്മാടികള്‍ വ്രണപ്പെടുത്തിയെന്ന് ശ്രീശാന്ത് ട്വീറ്റ് ചെയ്തു.

ഇന്ത്യന്‍ ക്രിക്കറ്റ് ദൈവം സച്ചിന്റെ ചിത്രത്തില്‍ മഷിയൊഴിച്ച കോണ്‍ഗ്രസ് തെമ്മാടികളുടെ നടപടിയില്‍ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തുന്നു. 130 കോടി ജനങ്ങളുടെ വികാരമാണ് കോണ്‍ഗ്രസ് വ്രണപ്പെടുത്തിയത്. കോണ്‍ഗ്രസിന്റെ നടപടിക്കെതിരെ നില്‍ക്കുന്നവര്‍ക്കൊപ്പം താന്‍ നിലകൊള്ളുമെന്നും ശ്രീശാന്ത് വ്യക്തമാക്കി.

കര്‍ഷകസമരത്തില്‍ അഭിപ്രായപ്രകടനത്തെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് സച്ചിന്റെ ചിത്രത്തില്‍ മഷിയൊഴിച്ചിരുന്നു. രാജ്യത്തിന് പുറത്ത് നിന്നുള്ളവര്‍ കര്‍ഷകസമരത്തില്‍ ഇടപെടേണ്ടെന്നായിരുന്നു സച്ചിന്‍ പറഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News