പ്രവാസിയായ ഭര്‍ത്താവ് അടുത്ത മാസം നാട്ടില്‍ വരാനിരിക്കെ യുവതി രണ്ടു മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി

ആര്യനാട്: പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റില്‍. തിരുവനന്തപുരം പറണ്ടോട് ഒന്നാംപാലം സ്വദേശിനി 32 കാരിയെയും കാമുകന്‍ പറണ്ടോട് സ്വദേശി 33 കാരനെയും ആണ് ആര്യനാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

യുവതി 19ാം വയസില്‍ പറണ്ടോട് സ്വദേശി അന്യമതക്കാരനായ പ്രവാസിക്ക് ഒപ്പം ഇറങ്ങിപ്പോയി ജീവിക്കുകയായിരുന്നു. തുടര്‍ന്ന് യുവതി പേരുമാറ്റി പ്രവാസിയുടെ മതം സ്വീകരിച്ചാണ് താമസിച്ചത്. ഇതിനിടെയാണ് യുവതി പറണ്ടോട് സ്വദേശി മറ്റൊരാളുമായി പ്രണയത്തില്‍ ആകുന്നത്. പ്രവാസിയായ ഭര്‍ത്താവ് അടുത്ത മാസം നാട്ടില്‍ വരാനിരിക്കെയാണ് വ്യാഴാഴ്ച വൈകിട്ടോടെ യുവതി 11, 13 വയസുള്ള രണ്ടു കുട്ടികളെ ഉപേക്ഷിച്ചു കാമുകനൊപ്പം പോയത്.

വീട്ടില്‍ ധരിച്ചിരുന്ന വേഷത്തില്‍ ആണ് യുവതിയെ കാണാതായത്. തുടര്‍ന്ന് ബന്ധുക്കളും പോലീസും ചേര്‍ന്ന് രാത്രി വൈകിയും അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് മോബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ ആണ് കാമുകനൊപ്പം പോയതെന്ന് പോലീസ് കണ്ടെത്തിയത്. കാമുകന്റെ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ നിന്നാണ് ഇരുവരെയും പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.

ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് പോലീസ് ഇവര്‍ക്കെതിരെ കേസെടുത്തത്. യുവതിയെ അട്ടക്കുളങ്ങര സബ് ജയിലിലും കാമുകനെ നെയ്യാറ്റിന്‍കര സബ് ജയിലിലേക്കും മാറ്റി. ആര്യനാട് ഇന്‍സ്‌പെക്ടര്‍ എന്‍.ആര്‍.ജോസ്, എസ്‌ഐമാരായ ഡി.സജീവ്, എസ്.മുരളീധരന്‍ നായര്‍, എഎസ്‌ഐ എസ്.ബിജു, എസ്സിപിഒ മാരായ ബി.എസ്.സജിത്, വി.ജി.പ്രമിത തുടങ്ങിയവരാണ് ഇവരെ പിടികൂടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News