News
രണ്ടുദിവസം മുമ്പ് കാണാതായ 14കാരി കൃഷിയിടത്തില്‍ മരിച്ച നിലയില്‍
ലക്‌നൗ: ഉത്തര്‍ പ്രദേശില്‍ രണ്ടുദിവസം മുമ്പ് കാണാതായ 14കാരിയെ കൃഷിയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. താല്‍ബെഹത്ത് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ജമല്‍പുര്‍ ഗ്രാമത്തിലെ കൃഷിയിടത്തില്‍ ശനിയാഴ്ച വൈകീട്ടാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിത്.
വിഷം ഉള്ളില്‍ ചെന്നതാണ് മരണകാരണമെന്നും അതേസമയം, പെണ്‍കുട്ടി സ്വയം വിഷം കഴിച്ചതോ ബലപ്രയോഗത്തിലൂടെ കഴിപ്പിച്ചതോ എന്നകാര്യത്തില്‍ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു. വ്യാഴാഴ്ച മുതല്‍ കുട്ടിയെ കാണാതായെങ്കിലും ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News