വനിതാ ഉദ്യോഗസ്ഥയെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണി; യുവാവ് അറസ്റ്റില്‍

പ്രതാപ്ഗഡ്: വനിതാ ഉദ്യോഗസ്ഥയെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി അവ കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവ് പിടിയില്‍. ഉദ്യോഗസ്ഥ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷാജഹാന്‍പൂരിലെ ബസന്ത്പൂര്‍ നിവാസിയായ ഗുരുവീന്ദര്‍ സിംഗ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തത്.

2012 ല്‍ ഡല്‍ഹിയില്‍ വെച്ചാണ് തന്നെ പീഡിപ്പിച്ചതെന്നും ഇത് ക്യാമറയില്‍ പകര്‍ത്തി നിരന്തരം ഭീഷണിപ്പെടുത്തുന്നതായും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. പ്രതിയുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ കൊല്ലുമെന്ന് അയാള്‍ ഭീഷണിപ്പെടുത്തിയതായും യുവതി പറയുന്നു.

യുവതിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം ഇടപാട് നടത്താന്‍ യുവാവ് നിയമവിരുദ്ധമായി ശ്രമിച്ചു. തുടര്‍ന്ന് ഗുരുവീന്ദര്‍ യുവതിയുടെ സഹോദരിയുടെ വാട്ട്സ്ആപ്പ് നമ്പറിലേക്ക് അശ്ലീല ഫോട്ടോകളും വീഡിയോകളും അയച്ചുകൊടുത്തതായും പരാതിയില്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News