27 C
Kottayam
Thursday, May 9, 2024

മരടിലെ ഫ്‌ളാറ്റുകള്‍ മൂന്നുമാസത്തിനകം പൊളിക്കണമെന്ന് ചീഫ് സെക്രട്ടറി

Must read

തിരുവനന്തപുരം: മരട് ഫ്ളാറ്റുകള്‍ മൂന്ന് മാസത്തിനകം പൊളിക്കേണ്ടി വരുമെന്ന് ചീഫ് സെക്രട്ടറി മന്ത്രിസഭാ യോഗത്തെ അറിയിച്ചു. ഫ്ളാറ്റുകള്‍ പൊളിക്കാനുള്ള കര്‍മ്മപദ്ധതി ചീഫ് സെക്രട്ടറി സമര്‍പ്പിച്ചിട്ടുണ്ട്. ഫ്ളാറ്റ് നിര്‍മാതാക്കള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാനും നഷ്ടപരിഹാരം നിര്‍മാതാക്കളില്‍ നിന്ന് തന്നെ ഈടാക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

മരട് ഫ്ളാറ്റ് വിഷയത്തില്‍ ഇന്നലെ ചീഫ് സെക്രട്ടറി ടോം ജോസ് സുപ്രിംകോടതിയില്‍ ഹാജരായിരുന്നു. കോടതിയില്‍ നിന്ന് രൂക്ഷ വിമര്‍ശനമാണ് ടോം ജോസിന് ലഭിച്ചത്. സുപ്രിംകോടതി ഫ്ളാറ്റ് പൊളിക്കുന്നതില്‍ കണിശമായ തീരുമാനമെടുത്ത സാഹചര്യത്തില്‍ ഫ്ളാറ്റ് പൊളിക്കല്‍ നടപടി ഒഴിവാക്കുക എന്നത് അസാധ്യമാണ്.

എന്നാല്‍ ഫ്ളാറ്റുകളില്‍ നിന്നും കുടിയറക്കപ്പെടുന്നവര്‍രുടെ പുനരധിവാസം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കും. ഫ്ളാറ്റ് ഉടമകളില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കിയായിരിക്കും ഇവര്‍ക്കുള്ള പുനരധിവാസം നടപ്പിലാക്കുക എന്നും ചീഫ് സെക്രട്ടറി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week