EntertainmentKeralaNews

ഞാൻ നിങ്ങളുടെ ഒരു ഭാഗം,അതാണ് എൻ്റെ ഏറ്റവും വലിയ ശക്തി, മഞ്ജു വാര്യർ പറയുന്നു

കൊച്ചി:സ്വപ്നങ്ങളെ പിന്തുടരാനും അത് പ്രാവർത്തികമാക്കാനും പ്രായം ഒരു പ്രശ്നമല്ല എന്ന് തെളിയിച്ച വ്യക്തിയാണ് മഞ്ജു വാര്യരുടെ അമ്മ ഗിരിജ മാധവൻ. ഈ പ്രായത്തിലും കഥകളി പഠിച്ചു അരങ്ങേറ്റം നടത്തിയ വ്യക്തിയാണ് അവർ.കഴിഞ്ഞ ദിവസം, അമ്മ ഗിരിജ മാധവന്റെ ഏതാനും ചിത്രങ്ങളുമായി എത്തിയിരുന്നു മഞ്ജു.ആരാധകരും താരങ്ങളുമടക്കം ചിത്രം ഏറ്റെടുക്കുകയായിരുന്നു പിന്നീട്

”ഞാൻ നിങ്ങളുടെ ഒരു ഭാഗം. അതാണ് എൻ്റെ ഏറ്റവും വലിയ ശക്തി. ഞാൻ അതിൽ അഭിമാനിക്കുന്നു,” എന്നാണ് മഞ്ജു ചിത്രത്തിന് നൽകിയ അടിക്കുറിപ്പ്.

https://www.instagram.com/p/CWSJQYQvsyS/?utm_medium=copy_link

കൊച്ചി ദേവസ്വം ബോർഡിന് കീഴിലുള്ള പെരുവനം മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തോട് അനുബന്ധിച്ചായിരുന്നു ഗിരിജ മാധവൻ തന്റെ അരങ്ങേറ്റം കുറിച്ചത്. ഇപ്പോൾ വേദികളിൽ മിന്നും പ്രകടനം കാഴ്ച വയ്ക്കുകയാണ് ഗിരിജ മാധവൻ.

”ഏതു പ്രായത്തിലും എപ്പോൾ വേണമെങ്കിലും നമുക്ക് ആഗ്രഹം സത്യസന്ധമായി ഉണ്ടെങ്കിൽ അത് നടക്കുമെന്ന് എന്റെ അമ്മ പ്രവൃത്തിയിലൂടെ കാണിച്ചുതരികയാണ്. എനിക്കും എല്ലാ സ്ത്രീകൾക്കുമൊരു പ്രചോദനമാണത്,” അമ്മയുടെ അരങ്ങേറ്റം കാണാൻ എത്തിയ മഞ്ജു മുൻപ് പറഞ്ഞതിങ്ങനെ. കലാനിലയം ഗോപിയുടെ ശിക്ഷണത്തിലാണ് ഗിരിജ മാധവൻ കഥകളി അഭ്യസിച്ചത്. വർഷങ്ങളായി മോഹിനിയാട്ടവും അഭ്യസിക്കുന്നുണ്ട് ഇവർ.

അമ്മ ഗിരിജ വാര്യർ കണ്ട സ്വപ്നമാണ് മഞ്ജു വാര്യരിലെ നർത്തകി. മകളെ ചിലങ്ക അണിയിച്ചതും ഏറെ പരിമിതികൾക്കിടയിലും മഞ്ജുവിന്റെ നൃത്തപഠനത്തിന് കോട്ടം തട്ടാതെ മുന്നോട്ടുപോയതും അമ്മയുടെ ഇച്ഛാശക്തി ഒന്നുകൊണ്ട് മാത്രമാണെന്ന് മഞ്ജു നിരവധി തവണ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. അമ്മ ഏറ്റവും സന്തോഷമായിരിക്കുന്ന കാര്യങ്ങൾ ചെയ്യൂവെന്ന് നിരന്തരം ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുന്ന മഞ്ജുവാണ് തന്റെ പ്രചോദനമെന്ന് ഗിരിജ മാധവനും പറയുന്നു. പരസ്പരം പ്രചോദനമാകുന്ന ഈ അമ്മയും മകളും മലയാളികളെയും വിസ്മയിപ്പിക്കുകയാണ് ഇപ്പോൾ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker