ടാറ്റു അടിച്ച സന്തോഷം പങ്കുവെച്ച് മഞ്ജു സുനിച്ചന്‍; ‘കുരു’ പൊട്ടി സദാചാര ആങ്ങളമാര്‍

റിയാലിറ്റിഷോയിലൂടെ അഭിനയ ലോകത്തേക്ക് കടന്നുവന്ന് പിന്നീട് സീരിയലിലേക്കും സിനിമയിലേക്കും കടന്ന താരമാണ് മഞ്ജു സുനിച്ചന്‍. മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ് ബോസ് സീസണ്‍ ടൂവില്‍ താരം ഉണ്ടായിരുന്നു. അവിടെ നിന്നും ഉണ്ടായ ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് നിരവധി സൈബര്‍ ആക്രമണങ്ങള്‍ താരത്തിന് നേരിടേണ്ടി വന്നിട്ടുമുണ്ട്.

മഴവില്‍ മനോരമയിലെ ‘വെറുതെ അല്ല ഭാര്യ’ എന്ന ഷോയിലൂടെ മിനിസ്‌ക്രീനില്‍ എത്തി ഇപ്പോള്‍ സിനിമകളിലൂടെ ബിഗ് സ്‌ക്രീനില്‍ തിളങ്ങുന്ന താരമാണ് മഞ്ജു സുനിച്ചന്‍. മഞ്ജുവിന്റെ അഭിനയ മികവ് തെളിയിച്ച മറ്റൊരു വേദിയാണ് മറിമായം എന്ന പരിപാടി.

നിരവധി തവണ നിറത്തിന്റെ പേരിലും അല്ലാതെയും സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാകേണ്ടി വന്നിട്ടുള്ള മഞ്ജു അവയെല്ലാം തന്നെ ധൈര്യമായി നിന്ന് നേരിട്ടുണ്ട്. ഇപ്പോള്‍ വീണ്ടും സദാചാര ആങ്ങളമാരുടെ ആക്രമണങ്ങള്‍ക്ക് ഇരയായിരിക്കുകയാണ് മഞ്ജു. പുതിയൊരു ടാറ്റൂ ശരീരത്തില്‍ പതിപ്പിച്ച സന്തോഷം പങ്ക് വെച്ച മഞ്ജുവാണ് സദാചാര ഓണ്‍ലൈന്‍ ആങ്ങളമാരുടെ ‘ഉപദേശങ്ങള്‍’ക്ക് ഇരയായിരിക്കുന്നത്.

വളരെയധികം മോശമായി തന്നെയാണ് കമന്റുകള്‍ വരുന്നത്. സിമി ബാബുവിനൊപ്പം ബ്ലാക്കീസ് വ്‌ലോഗ് എന്ന യൂട്യൂബ് ചാനലിലാണ് ടാറ്റൂ അടിക്കുന്ന വീഡിയോ സഹിതം താരം പങ്ക് വെച്ചിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News