ആ ചിത്രത്തിന്റെ ബാധ്യത തീര്‍ക്കാന്‍ ഭാര്യയുടെ താലിമാല ഒഴിച്ച് ബാക്കി എല്ലാ സ്വര്‍ണ്ണവും വില്‍ക്കേണ്ടി വന്നു; മണിയന്‍പിള്ള രാജു
നടന്‍ നിര്‍മാതാവ് എന്നീ നലകളില്‍ കഴിവ് തെളിയിച്ച വ്യക്തിയാണ് മണിയന്‍ പിള്ള രാജു. 1985 ല്‍ ഹലോ മൈ ഡിയര്‍ റോംഗ് നമ്പര്‍ എന്ന ചിത്രത്തിലൂടെയാണ് നടന്‍ മണിയന്‍ പിള്ള രാജു നിര്‍മ്മാണത്തിലേയ്ക്ക് ചുവട് വെയ്ക്കുന്നത്. പിന്നീട് വെള്ളാനകളുടെ നാട്, ഏയ് ഓട്ടോ, എന്നിങ്ങനെ നിരവധി ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഇപ്പോഴിതാ താന്‍ നിര്‍മ്മിച്ചതില്‍ പരാജയപ്പെട്ട് പോയ സിനിമയെ കുറിച്ച് പറഞ്ഞിരിക്കുകയാണ് അദ്ദേഹം.
‘എനിക്ക് സിനിമ നിര്‍മ്മിച്ച് ഒരുപാട് സമ്പാദിക്കണമെന്ന ആര്‍ത്തി ഒരിക്കലും തോന്നിയിട്ടില്ല. സൂപ്പര്‍ താരങ്ങളുടെ സിനിമകള്‍ നിര്‍മ്മിച്ച് എനിക്ക് ഭയങ്കര സാമ്പത്തിക ലാഭം മുന്‍കാലങ്ങളില്‍ ഒന്നും ഉണ്ടായിട്ടില്ല. എന്നാല്‍ നഷ്ടപ്പെട്ടപ്പോള്‍ ഒരുപാട് പോയിട്ടുമുണ്ട്.
‘അനശ്വരം’ എന്ന സിനിമ ചെയ്തപ്പോള്‍ എന്റെ അടുത്ത് ചിലര്‍ തകരരുത് എന്ന് പറഞ്ഞു. രാജു രണ്ടു സിനിമ നിര്‍മ്മിച്ചിട്ടും സൂപ്പര്‍ ഹിറ്റ് ഒന്നും കിട്ടിയിട്ടില്ലല്ലോ, അതുകൊണ്ട് ഈ സിനിമ രാജു തന്നെ വിതരണം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഏറ്റെടുക്കാന്‍ ചിലര്‍ പറഞ്ഞു.
അങ്ങനെ അത് ഞാന്‍ ഏറ്റെടുത്തു. ആ കാലത്ത് എനിക്ക് പന്ത്രണ്ട് ലക്ഷം രൂപ കടം വന്നപ്പോള്‍ എന്റെ ഭാര്യയുടെ താലിമാല ഒഴിച്ച് ബാക്കി മുഴുവന്‍ സ്വര്‍ണവും വിറ്റാണ് കടം തീര്‍ത്തത്’. ടിഎ റസാഖിന്റെ തിരക്കഥയില്‍ ജോമോന്‍ സംവിധാനം ചെയ്ത ചിത്രമാണ് അനശ്വരം.