24.8 C
Kottayam
Thursday, June 4, 2026

പാലായിലെ വോട്ടര്‍മാര്‍ ശ്രദ്ധിയ്ക്കുക,മരണചടങ്ങുകള്‍ക്ക് ഇനി എം.എല്‍.എ റീത്തുവയ്ക്കില്ല,പകരം നല്‍കുക ഇതാണ്

Must read

പാലാ: ആകസ്മികമായാണ് പാലാ എം.എല്‍.എ ആയതെങ്കിലും കെ.എം.മാണിയ്ക്ക് പിന്നാലെ ഈ സ്ഥാനത്ത് കളമുറപ്പിയ്ക്കാനാണ് മാണി.സി.കാപ്പന്റെ നീക്കങ്ങള്‍.സ്വീകരണ യോഗങ്ങളില്‍ പൂച്ചെണ്ടുകള്‍ക്ക് പകരം പഠന സാമഗ്രികള്‍ നല്‍കണമെന്ന എം.എല്‍.എയുടെ അഭ്യര്‍ത്ഥനയെ ആവേശപൂര്‍വ്വമാണ് പാലക്കാര്‍ ഏറ്റെടുത്ത്.

പഠന സാമഗ്രികള്‍ ആവശ്യപ്പെട്ടത് വന്‍വിജയമായ പശ്ചാത്തലത്തില്‍ മരണവീടുകളില്‍ റീത്ത് അര്‍പ്പിയ്ക്കുന്നത് ഒഴിവാക്കാനാണ് കാപ്പന്റെ പുതിയ തീരുമാനം.പുഷ്പചക്രത്തിന് പകരം പൊട്ടിയ്ക്കാത്ത വെള്ളമുണ്ടുകളാവും സമര്‍പ്പിയ്ക്കുക.മുന്‍മന്ത്രിയും എന്‍.സി.പി പ്രസിഡണ്ടുമായിരുന്ന തോമസ് ചാണ്ടിയുടെ സംസ്‌കാര ചടങ്ങിലെ കാഴ്ചകളാണ് പുതുയ തീരുമാനത്തിന് തന്നെ പ്രേരിപ്പിച്ചതെന്ന് മാണി സി കാപ്പന്‍ പറയുന്നു.

തോമസ് ചാണ്ടിയുടെ സംസ്‌കാര ചടങ്ങില്‍ മൂന്നു ലോറി നിറയെ റീത്തുകളാണ് സമര്‍പ്പിയ്ക്കപ്പെട്ടത്.മൃതദേഹം സ്ംസ്‌കരിച്ചുകഴിഞ്ഞാല്‍ അര്‍പ്പിയ്ക്കപ്പെട്ട റൂത്തുകള്‍ മാലിന്യമായി അവശേഷിയ്ക്കുന്നു. ഈ സാഹചര്യത്തില്‍ വസ്ത്രങ്ങള്‍ സ്മരണാഞ്ജലിയായി സമര്‍പ്പിച്ചാല്‍ ഇവ നിര്‍ദ്ധനര്‍ക്ക് നല്‍കാന്‍ കഴിയും. മാലിന്യപ്രശ്‌നവുമില്ല, പുനരുപയോഗിയ്ക്കാന്‍ കഴിയുകയും ചെയ്യും.ആശയം ഏറ്റടുത്താല്‍ ഒരുപാടുപേര്‍ക്ക് ഗുണകരമാവുമെന്നും കാപ്പന്‍ ചൂണ്ടിക്കാട്ടുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week