26.5 C
Kottayam
Tuesday, May 14, 2024

മകരവിളക്ക്: ശബരിമല നട തുറന്നു

Must read

ശബരിമല: മകരവിളക്ക് മഹോത്സവത്തിനായി ശബരിമല ക്ഷേത്രനട തുറന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാര്‍മികത്വത്തില്‍ മേല്‍ശാന്തി അരീക്കര സുധീര്‍ നമ്പൂതിരി അഞ്ച് മണിക്ക് നട തുറന്ന് ദീപം തെളിയിച്ചു. തീര്‍ത്ഥാടകരുടെ വന്‍തിരക്ക് ആണ് ശബരിമലയില്‍ അനുഭവപ്പെട്ടത്. മകരവിളക്കിനോട് അനുബന്ധിച്ച് വിപുലമായ സുരക്ഷാ സംവിധാനങ്ങളാണ് ശബരിമലയില്‍ ഒരുക്കിയിരിക്കുന്നത്.നാളെ മുതല്‍ പൂജകളും നെയ്യഭിഷേകവും തുടങ്ങും. ജനുവരി 15നാണ് മകരവിളക്ക്. പുലര്‍ച്ചെ 2.30നു മകരസംക്രമ പൂജ നടക്കും. ജനുവരി 12ന് എരുമേലി പേട്ടതുള്ളലും 13ന് പന്തളത്തുനിന്നു തിരുവാഭരണ ഘോഷയാത്രയും നടക്കും. 14ന് പമ്പവിളക്കും പമ്പസദ്യയുമുണ്ടാകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week