സുഹൃത്തിന്റെ ഭാര്യയോട് യുവാവിന് കലശലായ പ്രണയം; തുറന്ന് പറയാന്‍ കഴിയാതെ വന്നതോടെ സ്വയം നിറയൊഴിച്ചു
ന്യൂഡല്‍ഹി: ജയിലിലായ സുഹൃത്തിന്റെ ഭാര്യയോട് തോന്നിയ പ്രണയം വെളിപ്പെടുത്താനാകാതെ വന്നപ്പോള്‍ യുവാവ് സ്വയം വെടിവച്ചു. 27കാരനായ വിക്കി എന്ന യുവാവാണ് വെടിയേറ്റ് ഇപ്പോള്‍ ആശുപത്രിയില്‍ കഴിയുന്നത്. ഡല്‍ഹി നരേലയിലെ വിഹാറിലാണ് സംഭവം. സുഹൃത്ത് ജയിലിലായതിനെ തുടര്‍ന്ന് ഇയാള്‍ സുഹൃത്തിന്റെ വീട്ടിലെ നിത്യസന്ദര്‍ശകനായി. തുടര്‍ന്ന് സുഹൃത്തിന്റെ ഭാര്യയോട് പ്രണയം തോന്നുകയായിരുന്നു. എന്നാല്‍ പ്രണയം തുറന്നു പറയാന്‍ കഴിഞ്ഞില്ല.
ലോക്ക്ഡൗണ്‍ ആയതോടെ വീട് സന്ദര്‍ശിക്കാനും യുവതിയെ കാണാന്‍ സാധിക്കാതെ വരികയും ചെയ്തതോടെ 40 കിലോമീറ്റര്‍ നടന്ന് സുഹൃത്തിന്റെ വീട്ടിലെത്തി. മദ്യപിച്ച് യുവതിയെ കാണാന്‍ ശ്രമിച്ച യുവാവിനെ വീട്ടുകാര്‍ അകത്ത് കയറ്റിയുമില്ല.
തുടര്‍ന്ന്, യുവാവ് പുറത്ത് നിന്ന് ബഹളം വച്ചു. എങ്കിലും വീട്ടുകാര്‍ വാതില്‍ തുറന്നില്ല. തുടര്‍ന്ന് കൈയിലുണ്ടായിരുന്ന തോക്കുപയോഗിച്ച് സ്വയം വെടിവച്ചു. തോളിന് വെടിയേറ്റ യുവാവ് നരേലയിലെ ഹരിശ്ചന്ദ്ര ആശുപത്രിയില്‍ ചികിത്സയിലാണ്. ലൈസന്‍സില്ലാത്ത തോക്ക് കൈവശം സൂക്ഷിച്ചതിന് യുവാവിന്റെ പേരില്‍ പോലീസ് കേസെടുത്തു.