ഭാര്യയെ വിളിച്ചപ്പോള്‍ മറ്റൊരു കോളില്‍ ബിസി; ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്ന് ചാടി യുവാവ് ഭാര്യയുടെ കൈ വെട്ടിമാറ്റി

റായ്പുര്‍: ഭാര്യയെ വിളിച്ചപ്പോള്‍ മറ്റൊരു കോളില്‍ ബിസിയാണെന്ന് കണ്ട യുവാവ് ക്വാറന്റൈന്‍ കേന്ദ്രത്തിന്‍ നിന്ന് പുറത്ത് ചാടി ഭാര്യയുടെ കൈ വെട്ടിമാറ്റി. ഛത്തീസ്ഗഢിലെ ജാഷ്പുര്‍ ജില്ലയിലാണ് സംഭവം. ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തിലായിരുന്ന ലളിത് കോര്‍വ(25)യാണ് അവിടെനിന്ന് രക്ഷപ്പെട്ട് വീട്ടിലെത്തി ഭാര്യയെ ആക്രമിച്ചത്.

സംസ്ഥാനത്തിന് പുറത്ത് ജോലി ചെയ്തിരുന്ന യുവാവ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് നാട്ടില്‍ തിരിച്ചെത്തിയത്. നാട്ടിലെത്തിയ ലളിത് കോര്‍വയെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ ലളിത് കോര്‍വ പലതവണ ഭാര്യയെ ഫോണില്‍ വിളിച്ചെങ്കിലും സംസാരിക്കാനായില്ല. മിക്ക സമയത്തും ഭാര്യ മറ്റൊരു ഫോണ്‍ കോളിലാണെന്നായിരുന്നു പ്രതികരണം.

ഇതോടെ ഭാര്യയ്ക്ക് രഹസ്യബന്ധമുണ്ടെന്ന് യുവാവ് സംശയിച്ച യുവാവ് ക്വാറന്റൈന്‍ ലംഘിച്ച് വീട്ടിലെത്തുകയും ഭാര്യയുടെ കൈ വെട്ടുകയുമായിരുന്നു. രണ്ട് വയസ്സുള്ള മകന്റെ മുന്നില്‍വെച്ചായിരുന്നു ആക്രമണം. സംഭവത്തിന് ശേഷം കോര്‍വ വീട്ടില്‍നിന്നു രക്ഷപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News