ഹെല്‍മെറ്റ് ഇല്ലാതെ വാഹനമോടിച്ചതിന് പോലീസ് പിഴയിട്ടു; പ്രകോപിതനായ യുവാവ് ബൈക്ക് കത്തിച്ചു

ന്യുഡല്‍ഹി: ഗതാഗത നിയമ ലംഘനത്തിന് പിഴ ലഭിച്ചതില്‍ പ്രകോപിതനായി യുവാവ് ബൈക്ക് കത്തിച്ചു. സംഗം വിഹാര്‍ സ്വദേശി വികാസ് (20)നെയാണ് സി.ആര്‍ പാര്‍ക്ക് സ്റ്റേഷന്‍ പരിധിയില്‍ സാവിത്രിയില്‍ വച്ച് ഹെല്‍മറ്റ് ധരിക്കാത്തതിന് പോലീസ് പിടികൂടിയത്. ഇയാളുടെ ബൈക്കു പിടിച്ചുവയ്ക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതനായ യുവാവ് സംഭവ സ്ഥലത്ത് വെച്ച് തന്നെ ബൈക്കിന് തീടിയിടുകയായിരിന്നു. ഇയാള്‍ക്കെതിരെ കേസെടുത്ത് അറസ്റ്റു രേഖപ്പെടുത്തിയതായി പോലീസ് അറിയിച്ചു. ഒരു സ്ഥാപനത്തില്‍ ഡെലിവറി ബോയ് ആയി ജോലി ചെയ്യുന്നയാളാണ് വികാസ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News