മകളെ ബലാത്സംഗം ചെയ്തത് ചോദ്യം ചെയ്ത പിതാവിനെ യുവാവും കൂട്ടരും ചേര്‍ന്ന് അടിച്ചുക്കൊന്നു

ലക്നൗ: മകളെ ബലാത്സംഗം ചെയ്തത് ചോദ്യം ചെയ്ത പിതാവിനെ യുവാവും കൂട്ടരും ചേര്‍ന്ന് അടിച്ചുക്കൊന്നു. ഉത്തര്‍പ്രദേശിലേ ദിയോരിയ ജില്ലയിലാണ് സംഭവം. വ്യാഴാഴ്ച പരിസര വാസിയായ യുവാവ് തന്നെ ബലാത്സംഗം ചെയ്തുവെന്ന് മകള്‍ പറഞ്ഞതിന് പിന്നാലെ പിതാവ് യുവാവിന്റെ വീട്ടിലെത്തി ചോദ്യം ചെയ്യുകയായിരുന്നു.

ഇതിന് പിന്നാലെ യുവാവ് തന്റെ സുഹത്തുക്കളെ വിളിച്ചുവരുത്തുകയും പെണ്‍കുട്ടിയുടെ അച്ഛനെ ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. വടികള്‍ കൊണ്ട് തല്ലി അവശനാക്കിയ ശേഷം വഴിയില്‍ ഉപേക്ഷിച്ചു. നാട്ടുകാര്‍ ചേര്‍ന്ന് ഗൊരഖ്പൂര്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എട്ടുപേര്‍ക്ക് എതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു. ഇതില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News