‘പടച്ചവന്‍ വലിയവനാണ്. ചക്കിന് വച്ചത് കൊക്കിന് കൊണ്ടു’; കമറുദ്ദീന്റെ അറസ്റ്റില്‍ പരിഹാസവുമായി കെ.ടി ജലീല്‍

തിരുവനന്തപുരം: ഫാഷന്‍ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ എം.സി കമറുദ്ദീന്‍ എം.എല്‍.എ അറസ്റ്റിലായുടന്‍ പരിഹാസവുമായി മന്ത്രി കെ.ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ‘പടച്ചവന്‍ വലിയവനാണ്. ചക്കിന് വച്ചത് കൊക്കിന് കൊണ്ടു’ എന്ന് മാത്രമായിരുന്നു പച്ച പശ്ചാത്തലത്തില്‍ മന്ത്രിയുടെ കുറിപ്പ്.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മതഗ്രന്ഥം വിതരണം ചെയ്ത കേസില്‍ ജലീലിനെതിരെ ലീഗ് നേതാക്കള്‍ ആക്രമണം തുടരുന്നതിനിടെയാണ് കമറുദ്ദീന്റെ അറസ്റ്റ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News