27.8 C
Kottayam
Thursday, May 30, 2024

ആറു വയസുകാരിയായ മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍

Must read

മുംബൈ: ആറ് വയസുകാരിയെ മാസങ്ങളായി പീഡനത്തിന് ഇരയാക്കിയ പിതാവ് അറസ്റ്റില്‍. മുംബൈയിലെ വാശിയിലാണ് സംഭവം. ഇയാള്‍ക്ക് 36 വയസുണ്ട്. കുട്ടിയുടെ നിലവിളി കേട്ട പ്രദേശവാസികളാണ് പോലീസില്‍ വിവരം അറിയിച്ചത്.

സ്ഥിരമായി മദ്യപ്പിച്ച് ജോലിക്ക് പോകാതെ കുട്ടിയെ പിതാവ് ലൈംഗികമായി ചൂഷണം ചെയ്തിരുന്നു. ഭാര്യ ഉപേക്ഷിച്ച് പോയിരുന്ന ഇയാള്‍ക്കൊപ്പം കുട്ടി ഒറ്റയ്ക്കായിരുന്നു താമസം. കുട്ടിയുടെ നിലവിളി സ്ഥിരമായി കേട്ടിരുന്നുവെന്ന് പ്രദേശവാസികള്‍ പോലീസിന് മൊഴി നല്‍കി.

പോസ്‌കോ നിയമ പ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് ചോദ്യം ചെയ്യുന്നതിനായി നാല് ദിവസത്തേക്ക് ഇയാളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week