റേഞ്ച് റോവര്‍ ഓടിച്ച് മരണമാസ് ലുക്കില്‍ മഞ്ജു വാര്യര്‍; വീഡിയോ വൈറല്‍
മലയാള സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യറുടെ മാസ്സ് എന്‍ട്രി സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു. പുതിയ ചിത്രം പ്രീസ്റ്റിന്റെ ലൊക്കേഷനിലേക്കാണ് മഞ്ജു സ്‌റ്റൈലന്‍ എന്‍ട്രി നടത്തിയത്. തന്റെ റേഞ്ച് റോവര്‍ ഓടിച്ചെത്തിയ താരം കാറില്‍ നിന്ന് ഇറങ്ങി ലൊക്കേഷനിലേക്ക് വരുന്നതാണ് വിഡിയോയില്‍ ഉള്ളത്.
കറുത്ത ബനിയനും മിലിറ്ററി പാന്റും അണിഞ്ഞ് സ്‌റ്റൈലിഷ് ലുക്കിലാണ് താരം. അതിനൊപ്പം മാസ്‌കും കൂളിങ് ഗ്ലാസും വെച്ചിട്ടുണ്ട്. റേഞ്ച് റോവറിന്റെ ഡ്രൈവിങ് സീറ്റില്‍ നിന്നാണ് താരം ഇറങ്ങുന്നത്. തുടര്‍ന്ന് ആരാധകരെ അഭിവാദ്യം ചെയ്തശേഷം മുന്നോട്ടുപോവുകയാണ് താരം. എന്തായാലും ആരാധകരുടെ മനം കീഴടക്കുകയാണ് വിഡിയോ. മോഹന്‍ലാലിന്റെ വൈറല്‍ വിഡിയോയ്ക്ക് സമാനമാണിതെന്നാണ് ആരാധകര്‍ പറയുന്നത്.
പ്രീസ്റ്റിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് വിഡിയോ പുറത്തുവിട്ടത്. മമ്മൂട്ടി പ്രധാന വേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജോഫിന്‍ ടി ചാക്കോയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പാക്ക് അപ്പ് ആയിരുന്നു. ദൃശ്യം 2ന്റെ തൊടുപുഴ ലൊക്കേഷനിലേക്ക് മോഹന്‍ലാല്‍ എത്തുന്നതിന്റെ ഒരു വീഡിയോ ആഴ്ചകള്‍ക്കു മുന്‍പ് വൈറല്‍ ആയിരുന്നു. കാറിന്റെ ഡോര്‍ തുറന്ന് എല്ലാവരെയും അഭിവാദ്യം ചെയ്ത് മുന്നോട്ടു നീങ്ങുന്ന മോഹന്‍ലാലിന്റെ സ്ലോമോഷന്‍ വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരുന്നു.