31.1 C
Kottayam
Friday, May 3, 2024

കോട്ടയം മുണ്ടക്കയത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി; പ്രതിക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി

Must read

കോട്ടയം: മുണ്ടക്കയത്ത് വാക്കു തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ബൈപ്പാസിനു സമീപം താമസിക്കുന്ന പടിവാതുക്കല്‍ ആദര്‍ശ് (32) എന്നയാളെയാണ് ഇന്നലെ രാത്രി 12 മണിയോടെ കരിനിലം പോസ്റ്റോഫീസിനു സമീപമുള്ള റോഡില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

ഇയാള്‍ മുണ്ടക്കയം പൈങ്ങണയില്‍ ആക്രി കട നടത്തി വരികയായിരുന്നു. പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന. സംഭവത്തില്‍ ആദര്‍ശിന്റെ സുഹൃത്ത് ജയനു വേണ്ടി പോലീസ് തെരച്ചില്‍ തുടങ്ങി. കൊലപാതകത്തിന് കാരണമെന്തെന്ന് ഇത് വരെ വ്യക്തമായിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week