ആശങ്കയുടെ മുള്‍മുനയില്‍ ലോകം; 24 മണിക്കൂറിനിടെ 1.86 ലക്ഷം പേര്‍ക്ക് കൊവിഡ്

വാഷിംഗ്ടണ്‍ ഡിസി: ആഗോളതലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധന തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1.86 ലക്ഷം പേര്‍ക്കാണ് ലോകത്ത് കൊവിഡ് ബാധിച്ചത്. അമേരിക്കയില്‍ 45,000 പേര്‍ക്കും ബ്രസീലില്‍ 43,000ലേറെപ്പേര്‍ക്കും ഇന്ത്യയില്‍ 24,000 പേര്‍ക്കുമാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്.

ആഗോള വ്യാപകമായി വൈറസ് ബാധിച്ചവരുടെ എണ്ണം 1,19,18,527 ആയി. വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,45,255 ആയി ഉയര്‍ന്നു. 68,35,855 പേര്‍ക്കാണ് ഇതുവരെ രോഗമുക്തി നേടാനായത്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരമാണിത്.

അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലുമാണ് കൊവിഡ് രോഗികളുടെ എണ്ണം ആശങ്ക ഉയര്‍ത്തി വര്‍ധിക്കുന്നത്. കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്ന പത്ത് രാജ്യങ്ങളിലെ കണക്കുകള്‍ ഇനി പറയും വിധമാണ്. അമേരിക്ക- 30,84,731, ബ്രസീല്‍- 16,68,589, ഇന്ത്യ- 7,43,481, റഷ്യ- 6,94,230, പെറു- 3,09,278, ചിലി- 3,01,019, സ്‌പെയിന്‍- 2,99,210, ബ്രിട്ടന്‍- 2,86,349, മെക്‌സിക്കോ- 2,61,750, ഇറാന്‍- 2,45,688.

മേല്‍പറഞ്ഞ രാജ്യങ്ങളില്‍ വൈറസ് ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ടവര്‍: അമേരിക്ക- 133,794, ബ്രസീല്‍- 66,741, ഇന്ത്യ- 20,653, റഷ്യ- 10,494, പെറു- 10,952, ചിലി- 6,434, സ്‌പെയിന്‍- 28,392, ബ്രിട്ടന്‍- 44,391, മെക്‌സിക്കോ- 31,119, ഇറാന്‍- 11,931. ഇതിനു പുറമേ, മറ്റ് അഞ്ച് രാജ്യങ്ങളില്‍ കൂടി കൊവിഡ് ബാധിതരുടെ എണ്ണം രണ്ടു ലക്ഷത്തിനു മുകളിലാണ്. ഇറ്റലി-2,41,956, പാക്കിസ്ഥാന്‍-2,34,509, സൗദി അറേബ്യ-2,17,108, ദക്ഷിണാഫ്രിക്ക-2,15,855, തുര്‍ക്കി-2,07,897, മേല്‍പറഞ്ഞ രാജ്യങ്ങള്‍ക്ക് പുറമേ ഒരു ലക്ഷത്തിനു മുകളില്‍ കോവിഡ് ബാധിതരുള്ള രാജ്യങ്ങള്‍ ആറാണ്. അവ ഇനിപറയും വിധമാണ് ജര്‍മനി, ഫ്രാന്‍സ്, ബംഗ്ലാദേശ്, കാനഡ,കൊളംബിയ, ഖത്തര്‍ എന്നിവയാണ് അവ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News