ലോകാരോഗ്യ സംഘടനയിൽ നിന്ന് പിന്മാറി അമേരിക്ക
വാഷിംഗ്‌ടണ്‍ :അമേരിക്ക ഔദ്യോഗികമായി ലോകാരോഗ്യ സംഘടനയിലെ അംഗത്വം ഉപേക്ഷിച്ചതായി വൈറ്റ് ഹൗസ് ഐക്യരാഷ്‍ട്ര സഭ സെക്രട്ടറി ജനറലിനെ അറിയിച്ചു. കൊവിഡ് പ്രതിസന്ധി തരണം ചെയ്യുന്നതില്‍ യുഎന്‍ ആരോഗ്യ വിഭാഗമായ ലോകാരോഗ്യ സംഘടനയുടെ കടുത്ത വിമര്‍ശകനാണ് യുഎസ് പ്രസിഡന്റായ ട്രംപ്. ഒരു രാജ്യത്തിന് പുറത്തുപോകാനുള്ള തീരുമാനം ഒരു വർഷം മുൻപ് അറിയിക്കണമെന്നാണ് ചട്ടം. അതിനാൽ അടുത്ത വർഷം ജൂലൈ 6 മുതൽ തീരുമാനം പ്രാബല്യത്തിലാകും.
ഈ ഒരു മഹാമാരിക്കിടെ ട്രംപ് ലോകാരോഗ്യ സംഘടനയിൽ നിന്നും പിൻ വാങ്ങുകയാണ് എന്ന നോട്ടിഫിക്കേഷൻ യുഎസ് കോൺഗ്രസിലെത്തി. ട്രംപിന്റെ ഈ നടപടി കുഴപ്പമേറിയതും പരസ്പര ബന്ധമില്ലാത്തതുമാണെന്നും നീതിയല്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഇത് അമേരിക്കക്കാരുടെ ജീവനേയും താത്പര്യങ്ങളേയും സംരക്ഷിക്കില്ലെന്നും. ഇത് അമേരിക്കയെ കൂടുതൽ രോഗങ്ങളിലേക്ക് നയിക്കുമെന്നും അതിലൂടെ ഒറ്റപ്പെടുമെന്നും സെനറ്റിലെ വിദേശകാര്യ വിഭാഗം കമ്മിറ്റിയിലെ അംഗമായ റോബര്‍ട്ട് മെനെന്‍ഡ്‌സ് ട്വീറ്റ് ചെയ്തിരുന്നു.
കൊവിഡ് രോഗബാധ കൈകാര്യം ചെയ്ത കാര്യത്തില്‍ ലോകാരോഗ്യ സംഘടന ചൈനീസ് താല്പര്യങ്ങളോട് ചേര്‍ന്നുനില്‍ക്കുന്നുവെന്നാണ് ട്രംപിന്റെ ആരോപണം. ആദ്യ ഘട്ടത്തില്‍ സംഘടനയ്ക്ക് നല്‍കാനുള്ള അംഗത്വ ഫീസ് യുഎസ് തടഞ്ഞിരുന്നു. ചൈന കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ലോകത്തില്‍ നിന്ന് മറച്ചുവയ്ക്കുകയാണെന്നും ഇക്കാര്യത്തില്‍ ചൈനയ്‌ക്കെതിരേ ലോകാരോഗ്യ സംഘടന നടപടിയെടുക്കുന്നില്ലെന്നും ട്രംപ് ആരോപിച്ചു. അതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ അമേരിക്ക ലോകാരോഗ്യ സംഘടന അംഗത്വം ഉപേക്ഷിച്ചത്.