26.2 C
Kottayam
Thursday, May 16, 2024

വിരുന്നിന് മുട്ടക്കറി ഉണ്ടാക്കിയില്ല; യുവാവ് സുഹൃത്തിനെ തല്ലിക്കൊന്നു

Must read

മങ്കാപുരി: അത്താഴവിരുന്നിന് മുട്ടക്കറി ഉണ്ടാക്കാത്തതില്‍ പ്രകോപിതനായ യുവാവ് സുഹൃത്തിനെ തല്ലിക്കൊന്നു. നാഗ്പുരിലെ മങ്കാപുരിലായിരുന്നു ദാരുണസംഭവം സംഭവം അരങ്ങേറിയത്. കേസില്‍ പ്രതിയായ ഗൗരവ് ഗെയ്ക്ക് വാദിനെ പോലീസ് അറസ്റ്റ് ചെയ്തു. ബനാറസി എന്നയാളാണ് കൊല്ലപ്പെട്ടത്.

ശനിയാഴ്ച രാവിലെയാണ് മങ്കാപുരിലെ ഒരു ഗ്യാരേജിന് സമീപം ബനാറസിയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ സുഹൃത്തായ ഗൗരവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. ബനാറസി തന്നെയാണ് വെള്ളിയാഴ്ച രാത്രി ഗൗരവിനെ അത്താഴവിരുന്നിന് ക്ഷണിച്ചത്. രാത്രി വൈകുവോളം ഇരുവരും മദ്യപിച്ചു.

തുടര്‍ന്ന് ഭക്ഷണം കഴിക്കാനൊരുങ്ങവെയാണ് മുട്ടക്കറി പാകം ചെയ്തിട്ടില്ലെന്ന് ബനാറസി പറഞ്ഞത്. ഇതോടെ ഇരുവരും തമ്മില്‍ വഴക്കുണ്ടാവുകയും വലിയ വടി കൊണ്ട് ഗൗരവ് സുഹൃത്തിനെ അടിച്ചുകൊല്ലുകയുമായിരുന്നു. പിന്നീട് മൃതദേഹം ഉപേക്ഷിച്ച് പ്രതി കടന്നുകളഞ്ഞെന്നും പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week