33.4 C
Kottayam
Sunday, May 5, 2024

കോഴിക്കോട് വോട്ട് ചെയ്ത് വീട്ടിലേക്ക് മടങ്ങിയയാള്‍ കുഴഞ്ഞു വീണ് മരിച്ചു

Must read

കോഴിക്കോട്: വോട്ട് ചെയ്ത് വീട്ടിലേക്ക് മടങ്ങുന്ന വഴി വൃദ്ധ റോഡില്‍ കുഴഞ്ഞു വീണ് മരിച്ചു. ബേപ്പൂര്‍ ഹാര്‍ബര്‍ റോഡിന് എതിര്‍വശത്തുള്ള നങ്ങ്യാര്‍ വീട്ടില്‍ ദേവി (70) ആണ് മരിച്ചത്. രാവിലെ 9.30 ഓടെയാണ് സംഭവം.

ബേപ്പൂര്‍ സൗത്ത് ജിഎല്‍പി സ്‌കൂളിലെ ബൂത്തിലായിരുന്നു ഇവര്‍ക്ക് വോട്ടുണ്ടായിരുന്നത്. ഇവിടെയെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം പുറത്തേക്ക് കടന്ന് റോഡിലൂടെ വീട്ടിലേക്ക് പോകവെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week