33.4 C
Kottayam
Saturday, May 4, 2024

നമ്പൂതിരിയുടെ കിടപ്പറയിലേക്ക് ഭാര്യയേയും പെങ്ങളേയും തള്ളിവിട്ട് കാവല്‍ നിന്നവര്‍ക്ക് വീണ്ടും ആ സംസ്‌കാരം തിരികെപ്പിടിക്കാന്‍ പൂതിയുണ്ടാവും; പോസ്റ്ററിനെതിരെ ബിന്ദു അമ്മിണി

Must read

തെരഞ്ഞെടുപ്പില്‍ ശബരിമല സംഭവം വിഷയമാക്കിയ പോസ്റ്റര്‍ പതിപ്പിച്ച സംഭവത്തില്‍ രൂക്ഷമായ പ്രതികരണവുമായി ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. ഈ പ്രവര്‍ത്തി തികച്ചും സ്ത്രീ വിരുദ്ധമാണെന്ന് ഇവര്‍ ആരോപിച്ചു. താന്‍ കണ്ട പോസ്റ്റര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചുകൊണ്ടാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. സ്ത്രീയെ വിറ്റ് ജീവിച്ചവര്‍ ഇത്തരത്തിലുള്ള പോസ്റ്ററുകള്‍ ഇറക്കും. എന്നാല്‍ അഭിമാനികളായ സ്ത്രീകളെ ചൂഷണം ചെയ്യാനും അപമാനിക്കാനും ഇനിയാവിലെന്നും ബിന്ദു അമ്മിണി പോസ്റ്റില്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണ രൂപം

‘എന്റെ പ്രദേശത്ത് പതിപ്പിച്ചിട്ടുള്ള പോസ്റ്ററാണ്. ഇരുട്ടിന്റെ മറവില്‍ ഐഡന്റിറ്റി വെളിപ്പെടുത്താതെ ഈ പോസ്റ്റര്‍ പതിച്ചത് സംഘ പരിവാര്‍ തന്നെ ആവണമെന്നില്ല, കോണ്‍ഗ്രസ്സും ആവാം. ആരായാലും സ്ത്രീവിരുദ്ധത മാത്രം മുന്നോട്ടുവയ്ക്കുന്നവരെ പ്രബുദ്ധരായ ജനങ്ങള്‍ പിന്തുണയ്ക്കുമെന്നു വിചാരിക്കേണ്ട. ഈ കേരളത്തില്‍ മാറുമറയ്ക്കാന്‍ സമരം നടത്തി വിജയിച്ചവരാണ് , മീശ വയ്ക്കാന്‍ സമരം നടത്തേണ്ടി വന്നവരാണ്, വഴി നടക്കാന്‍, ക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍ ഇതൊന്നും ആരുടേയും ഔദാര്യമല്ല. അവകാശപ്പോരാട്ടത്തിലൂടെ നേടിയതാണ്. നമ്ബൂതിരിയുടെ കിടപ്പറയിലേക്ക് ഭാര്യയേയും പെങ്ങളേയും തള്ളിവിട്ട് കാവല്‍ നിന്നവര്‍ക്ക് വീണ്ടും ആ സംസ്‌കാരം തിരികെപ്പിടിക്കാന്‍ പൂതിയുണ്ടാവും. അവരാണ് അഭിസാരകന്മാര്‍.

സ്ത്രീയെ വിറ്റ് ജീവിച്ചവര്‍ ഇത്തരത്തിലുള്ള പോസ്റ്ററുകള്‍ ഇറക്കും. എന്നാല്‍ അഭിമാനികളായ സ്ത്രീകളെ ചൂഷണം ചെയ്യാനും അപമാനിക്കാനും ഇനിയാവില്ല. സ്ത്രീത്വത്തെ അപമാനിക്കുന്നവര്‍ക്കെതിരെ, ജാതി വെറി തിരികെ കൊണ്ടുവരുന്നതിനെതിരെ, ആദിവാസികളും, ദളിതരും, മതന്യൂനപക്ഷങ്ങളും , സ്ത്രീകളും ഒറ്റക്കെട്ടായ് സംഘ പരിവാറിനെതിരെ വോട്ടു ചെയ്യും, സംഘപരിവാറിന് ഒത്താശ ചെയ്യുന്ന കോണ്‍ഗ്രസ്സ് വലത് കക്ഷികള്‍ക്കെതിരെ വോട്ട് ചെയ്യും. എന്റെ വോട്ട് സംഘ പരിവാറിനെതിരെ.

NB :സംഘപരിവാരത്തിന് ഒത്താശ ചെയ്തു കൊണ്ട് ഇന്ന് 2 മണിക്ക് എനിക്ക് നല്കിയ പൊലീസ് സുരക്ഷ വീണ്ടും പിന്‍വലിച്ചു. സുപ്രീം കോടതി വിധിക്ക് പുല്ലുവില.’

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week