31.1 C
Kottayam
Saturday, May 18, 2024

ചോദ്യം ചെയ്യലിന് ഹാജരാകാൻ ടി.ജി.നന്ദകുമാറിന് നോട്ടിസ്;നടപടി വനിത നേതാവിന്റെ പരാതിയില്‍

Must read

ആലപ്പുഴ: ടി.ജി.നന്ദകുമാറിന് ആലപ്പുഴ പുന്നപ്ര പൊലീസിന്റെ നോട്ടിസ്. സ്ത്രീത്വത്തെ അപമാനിച്ചെന്നും വ്യക്തിഹത്യ നടത്തിയെന്നും ചൂണ്ടിക്കാട്ടി ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍ നല്‍കിയ പരാതിയില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടിസ്. ഈ മാസം ഒന്‍പതിന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ശോഭ സുരേന്ദ്രന്‍ പത്തു ലക്ഷം രൂപ കൈപറ്റിയെന്ന് ടി.ജി.നന്ദകുമാര്‍ ആരോപിച്ചിരുന്നു. ശോഭ ബിജെപി വിടാന്‍ തീരുമാനിച്ചിരുന്നുവെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകാന്‍ ശ്രമിച്ചിരുന്നുവെന്ന ആരോപണവും തിരഞ്ഞെടുപ്പ് സമയത്ത് നന്ദകുമാര്‍ ഉയര്‍ത്തിയിരുന്നു. കേരളത്തില്‍ തിരഞ്ഞെടുപ്പ് കാലത്ത് നന്ദകുമാര്‍ നടത്തിയ ആരോപണങ്ങള്‍ വന്‍ കോളിളക്കമാണ് സൃഷ്ടിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week