KeralaNews

പാടശേഖരത്തിൽ നിന്നും തീ പുരയിടത്തിലേക്ക് പടരുന്നത് കണ്ട് കെടുത്താൻ ശ്രമിക്കുന്നതിനിടെ കോട്ടയത്ത് ഗൃഹനാഥൻ കുഴഞ്ഞുവീണു മരിച്ചു

കോട്ടയം:പാടശേഖരത്തിൽ നിന്നും തീ, പുരയിടത്തിലേക്ക് പടരുന്നത് കണ്ട് കെടുത്താൻ ശ്രമിക്കുന്നതിനിടെ ഗൃഹനാഥൻ കുഴഞ്ഞുവീണു മരിച്ചു.കോട്ടയത്ത് പള്ളത്താണ് സംഭവം.റിട്ട. ഡപ്യൂട്ടി തഹസീൽദാർ കോട്ടയം പള്ളം വാലാക്കടവ് പുത്തൻപുരയ്ക്കൽ തരകൻ വീട്ടിൽ മാത്യു വർഗീസ് (സാബു – 62) ആണ് മരിച്ചത്.

പള്ളം അറക്കൽ അമ്പലത്തോട് ചേർന്നുള്ള ഏക്കർ കണക്കിന് തരിശ് പാടശേഖരത്താണ് ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെ തീ പിടിച്ചത്.ശക്തമായി കാറ്റ് വീശിയതോടെ തീ അതിവേഗം പാടശേഖരത്തോട് ചേർന്ന ജനവാസ മേഖലയിലേക്കും പടർന്നു.

ഇതേ തുടർന്ന് നാട്ടുകാരും, ഫയർഫോഴ്സും, ചിങ്ങവനം പോലീസും ചേർന്ന് തീ അണയ്ക്കാനുള്ള ശ്രമം നടത്തി.ഇതിനിടയിൽ പാടശേഖരത്തോട് ചേർന്ന മാത്യു വർഗീസിന്റെ പുരിയിടത്തിലേക്കും തീ പടർന്നതോടെ വെള്ളമൊഴിച്ച് അണയ്ക്കുന്നതിടയിൽ ഇദ്ദേഹത്തിന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു.

ഉടൻതന്നെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും മരിച്ചു.ഭാര്യ: – സാറാമ്മ പീറ്റർ (റിട്ട അധ്യാപിക പള്ളം സെൻ്റ് പോൾസ് സ്കൂൾ)മക്കൾ:- ഷിൻ്റു, ഭാഗ്യ, സ്നേഹസംസ്കാരം പിന്നീട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button