Home-bannerKeralaNewsRECENT POSTS
കോട്ടയം ആര്‍പ്പൂക്കരയില്‍ തെങ്ങുകയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു
കോട്ടയം: ആര്‍പ്പൂക്കരയില്‍ തെങ്ങുകയറ്റ തൊഴിലാളി ഷോക്കേറ്റു മരിച്ചു. ആര്‍പ്പൂക്കര ചൂരക്കാവ് എഴുപതില്‍ മണി (58)യാണു മരിച്ചത്. ഇന്ന് രാവിലെ 11നു കോലേട്ടമ്പലം ഭാഗത്താണ് അപകടം. ഇവിടെ ഒരു വീട്ടില്‍ തെങ്ങില്‍ കയറുന്നതിനിടെ വൈദ്യുതി ലൈനില്‍ നിന്നു ഷോക്കേല്‍ക്കുകയായിരുന്നു.
യന്ത്രം ഉപയോഗിച്ചാണു മണി തെങ്ങില്‍ കയറിയിരുന്നത്. ഷോക്കേറ്റ് നിലത്തുവീണ മണിയെ നാട്ടുകാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം നാളെ രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News