കൊച്ചി: ആലുവ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച രോഗി ചികിത്സ കിട്ടാതെ മരിച്ചതായി ആക്ഷേപം. ആലുവ പുളിഞ്ചുവട്ടിലെ ഫ്ളാറ്റില്‍ സെക്യുരിറ്റി ജീവനക്കാരനായ വിജയന് ആണ് മരിച്ചത്. ഒമ്പതേകാലോടെയാണ് വിജയനെ ആലുവ ആശുപത്രിയില്‍ എത്തിച്ചത്. കടുത്ത പനി ബാധിച്ച നിലയിലായിരുന്നു വിജയനെന്ന് ആംബുലന്‍സ് ഡ്രൈവര്‍ പറയുന്നു. ഫ്ളാറ്റില്‍ നിന്നും ആംബുലന്‍സിലേക്ക് നടന്ന് കയറിയതാണ് വിജയനെന്ന് ആംബുലന്‍സ് ഡ്രൈവര്‍ സുമേഷ് പറയുന്നു.
ഒമ്പതേകാലിന് കൊറോണ ചികിത്സ ലഭ്യമാക്കുന്ന അത്യാഹിത വിഭാഗത്തില്‍ എത്തിച്ച വിജയനെ ഡോക്ടര്‍മാരോ മറ്റ് ജീവനക്കാരോ തിരിഞ്ഞുനോക്കിയില്ലെന്നും അരമണിക്കൂറിലേറെ ആംബുലന്‍സില്‍ കിടന്ന രോഗി മരിക്കുകയുമായിരുന്നവെന്നും മരണശേഷമാണ് ജീവനക്കാര്‍ എത്തിയതെന്നും സുമേഷ് ആരോപിച്ചു. രോഗിയെ എത്തിച്ച വിവരം അത്യാഹിത വാര്‍ഡില്‍ ചെന്ന് അറിയിച്ചിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കിയില്ലെന്നും ആംബുലന്‍സ് ജീവനക്കാരന് പറയുന്നു.
എന്നാല്‍ 9.45 ഓടെയാണ് ആംബുലന്‍സ് എത്തിയതെന്നും കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം പിപിഇ കിറ്റ് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ സ്വീകരിക്കേണ്ടതിനാലാണ് താമസം വന്നതെന്നും ആശുപത്രി അധികൃതര്‍ പറയുന്നത്. എന്നാല്‍ കൊറോണ വാര്‍ഡില്‍ ജീവനക്കാര്‍ പിപിഇ കിറ്റ് ധരിക്കാതെയാണ് നിന്നിരുന്നതെന്നും സുരക്ഷ മുന്‍കരുതല്‍ സ്വീകരികേണ്ടിവന്നതിനാലാണ് കാലതാമസം നേരിട്ടതെന്നുമുള്ള വാദമാണ് ഏറ്റവും ഗുരുതരമായ മറ്റൊരു വിഷയം.