‘കേരള പൊലീസ് ഡബിള്‍ സ്‌ട്രോങ്ങ് ആണ്’ കുറ്റപത്രം പങ്കുവെച്ച് വീണ നായര്‍
പോസ്റ്റുകള്‍ക്ക് താഴെ അശ്ലീല കമന്റുകള്‍ പറയുന്ന ഒരാള്‍ക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചെന്നും അതിന്റെ നടപടിക്രമങ്ങള്‍ക്ക് തുടക്കമിട്ടതായും നടി വീണ നായര്‍ കഴിഞ്ഞ ആഴ്ച വെളിപ്പെടുത്തിയിരുന്നു.
ഇപ്പോഴിതാ ആളെ കണ്ടെത്തിയെന്നും അയാള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്‌തെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് താരം . ജോണ്‍സണ്‍ തോമസ് എന്ന പേരിലുള്ള അക്കൗണ്ടില്‍ നിന്നായിരുന്നു അശ്ലീല കമന്റുകള്‍ വന്നിരുന്നത്.
കേരള പൊലീസ് ഡബിള്‍ സ്‌ട്രോങ്ങാണ് എന്ന മുഖവുരയോടെയാണ് വീണയുടെ പുതിയ കുറിപ്പ് ആരംഭിക്കുന്നത്. എഫ്‌ഐആറിന്റെ ആദ്യപേജിന്റെ കോപ്പിയും വീണ പങ്കുവെച്ചിരിക്കുന്നു.
‘കേരള പൊലീസ് ഡബിള്‍ സ്‌ട്രോങ്ങ് ആണ്. ജോണ്‍സന്‍ എന്ന ആ മഹാനെതിരെ ( വെട്ടിക്കുന്നേല്‍ വീട്ടില്‍ ജോണ്‍സന്‍ വി ടി മോനെതിരെ) ചങ്ങനാശ്ശേരി പോലീസ് കേസ് എടുത്തു. എഫ്‌ഐആറിന്റെ ആദ്യപേജാണിത്. സോഷ്യല്‍ മീഡിയയില്‍ എന്ത് വൃത്തികേടും വിളിച്ചു പറയാമെന്ന് കരുതണ്ട.