27.6 C
Kottayam
Thursday, June 4, 2026

ആലുവ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച രോഗി ചികിത്സ ലഭിക്കാതെ ആംബുലന്‍സില്‍ മരിച്ചു

Must read

കൊച്ചി: ആലുവ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച രോഗി ചികിത്സ കിട്ടാതെ മരിച്ചതായി ആക്ഷേപം. ആലുവ പുളിഞ്ചുവട്ടിലെ ഫ്ളാറ്റില്‍ സെക്യുരിറ്റി ജീവനക്കാരനായ വിജയന്‍ ആണ് മരിച്ചത്. ഒമ്പതേകാലോടെയാണ് വിജയനെ ആലുവ ആശുപത്രിയില്‍ എത്തിച്ചത്. കടുത്ത പനി ബാധിച്ച നിലയിലായിരുന്നു വിജയനെന്ന് ആംബുലന്‍സ് ഡ്രൈവര്‍ പറയുന്നു. ഫ്ളാറ്റില്‍ നിന്നും ആംബുലന്‍സിലേക്ക് നടന്ന് കയറിയതാണ് വിജയനെന്ന് ആംബുലന്‍സ് ഡ്രൈവര്‍ സുമേഷ് പറയുന്നു.

ഒമ്പതേകാലിന് കൊറോണ ചികിത്സ ലഭ്യമാക്കുന്ന അത്യാഹിത വിഭാഗത്തില്‍ എത്തിച്ച വിജയനെ ഡോക്ടര്‍മാരോ മറ്റ് ജീവനക്കാരോ തിരിഞ്ഞുനോക്കിയില്ലെന്നും അരമണിക്കൂറിലേറെ ആംബുലന്‍സില്‍ കിടന്ന രോഗി മരിക്കുകയുമായിരുന്നവെന്നും മരണശേഷമാണ് ജീവനക്കാര്‍ എത്തിയതെന്നും സുമേഷ് ആരോപിച്ചു. രോഗിയെ എത്തിച്ച വിവരം അത്യാഹിത വാര്‍ഡില്‍ ചെന്ന് അറിയിച്ചിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കിയില്ലെന്നും ആംബുലന്‍സ് ജീവനക്കാരന്‍ പറയുന്നു.

എന്നാല്‍ 9.45 ഓടെയാണ് ആംബുലന്‍സ് എത്തിയതെന്നും കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം പിപിഇ കിറ്റ് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ സ്വീകരിക്കേണ്ടതിനാലാണ് താമസം വന്നതെന്നും ആശുപത്രി അധികൃതര്‍ പറയുന്നത്. എന്നാല്‍ കൊറോണ വാര്‍ഡില്‍ ജീവനക്കാര്‍ പിപിഇ കിറ്റ് ധരിക്കാതെയാണ് നിന്നിരുന്നതെന്നും സുരക്ഷ മുന്‍കരുതല്‍ സ്വീകരികേണ്ടിവന്നതിനാലാണ് കാലതാമസം നേരിട്ടതെന്നുമുള്ള വാദമാണ് ഏറ്റവും ഗുരുതരമായ മറ്റൊരു വിഷയം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

Popular this week