കോട്ടയം:എം.സി റോഡിൽ കോട്ടയം മണിപ്പുഴയിൽ റോഡരികിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ജീപ്പിടിച്ച് പെരുമ്പാവൂർ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം.മുടിയേറ്റ് കലാകാരൻ പെരുമ്പാവൂർ സ്വദേശി ഉണ്ണികൃഷ്ണൻ (32) ആണ് മരിച്ചത്.
ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടം. കൊല്ലം അഞ്ചലിൽ മുടിയേറ്റ് പരിപാടി കഴിഞ്ഞ് വരികയായിരുന്നു സംഘം. എട്ടു പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.ഇവർ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം നഷ്ടമായി റോഡരികിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ ഉണ്ണികൃഷ്ണനെ ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.സംഭവത്തിൽ ചിങ്ങവനം പൊലീസ് കേസെടുത്തു. ഡ്രൈവർ ഉറങ്ങിപ്പോയതായാണ് സംശയിക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News