തൃശൂരില്‍ റോഡില്‍ പടക്കം പൊട്ടിച്ച യുവാവ് അറസ്റ്റില്‍

തൃശൂര്‍: അയോധ്യാ വിധിയുടെ അടിസ്ഥാനത്തില്‍ തൃശൂര്‍ റോഡില്‍ പടക്കം പൊട്ടിച്ച യുവാവ് അറസ്റ്റില്‍. ശ്രീനാരായണപുരം പടിഞ്ഞാറെ വെമ്പല്ലൂരില്‍ ബൈക്കിലെത്തിയവരാണ് റോഡില്‍ പടക്കം പൊട്ടിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
പടിഞ്ഞാറെ വെമ്പല്ലൂര്‍ കോളനിപ്പടിയില്‍ ഉച്ചയോടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ രണ്ടു പേര്‍ റോഡില്‍ പടക്കം പൊട്ടിക്കുകയായിരുന്നു. ഇവരിലൊരാളെ മതിലകം പോലീസ് പിടികൂടിയിട്ടുണ്ട്.

വിധിയുടെ പശ്ചാത്തലത്തില്‍ ആഹ്ലാദപ്രകടനങ്ങളോ മതസ്പര്‍ധ വളര്‍ത്തുന്ന മറ്റ് പരിപാടികളോ പ്രകടനങ്ങളോ പാടില്ലെന്ന് കോടതി ഉത്തരവിട്ടിരുന്നു. നേരത്തെ അയോധ്യാ വിധി വരുന്നതിന് മുമ്പ് ‘ശ്രീരാമ ജന്മഭൂമിക്ക് നീതി’ എന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ട അമ്പത്തിയാറുകാരന്‍ മഹാരാഷ്ട്രയില്‍ പൊലീസ് പിടിയിലായിരുന്നു.
ഇന്നലെയാണ് മഹാരാഷ്ട്രയിലെ ധുലെ ജില്ലയിലെ സഞ്ജയ് രാമേശ്വര്‍ ശര്‍മയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News