പൊന്നാനി: ഭിന്നശേഷിക്കാരിയായ യുവതിയെ നടു റോഡില്‍ വച്ച് കയറിപ്പിടിക്കാനും പീഡിപ്പിക്കാനും ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പൊന്നാനി മീന്‍തെരുവ് സ്വദേശിയായ തൈവളപ്പില്‍ അജ്മല്‍ (21) ആണ് പിടിയിലായത്.
പൊന്നാനി ചന്തപ്പടി പൗര്‍ണമി റോഡില്‍ വച്ചാണ് പ്രതി ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.യുവതിയും സഹോദരിയും വീട്ടിലേക്കു പോകുന്നതിനിടെ പിന്നാലെയെത്തിയ ഇയാള്‍ യുവതിയെ കയറിപ്പിടിക്കാന്‍ ശ്രമിക്കുകയും ബഹളം വെച്ചതോടെ ഓടിക്കൂടിയ നാട്ടുകാര്‍ ഇയാളെ പിടികൂടുകയുമായിരുന്നു.
എന്നാല്‍ ഇതിനിടെ പിടികൂടിയവരെ കബളിപ്പിച്ച് ഇയാള്‍ കടന്നുകളഞ്ഞു. ഇതിനിടെ യുവാവിന്റെ ഫോട്ടോ മൊബൈലില്‍ പകര്‍ത്തുകയും പോലീസിനു കൈമാറുകയും ചെയ്തതോടെ നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്ചെയ്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News