32.8 C
Kottayam
Tuesday, May 7, 2024

ഇന്ത്യയുടെ ചരിത്രത്തേക്കുറിച്ച് പ്രധാനമന്ത്രിയ്‌ക്കൊന്നുമറിയില്ലെന്ന് നടന്‍ മാമ്മുക്കോയ,സ്വന്തം കാഴ്ചപ്പാടിനനുസരിച്ചുള്ള നിയമങ്ങള്‍ പാസാക്കാത്തതിന് ഒരുപറ്റം ആളുകള്‍ വഴിയില്‍ കുത്തിയിരുന്ന് സമരം ചെയ്യുന്നത് തീവ്രവാദമെന്ന് ഗവര്‍ണര്‍,ഷഹീന്‍ബാഗിലെ വ്യത്യസ്ഥ നിലപാടുകള്‍

Must read

കോഴിക്കോട്: ഫാസിസ്റ്റുകളോട് വിട്ടുവീഴ്ച ചെയ്തുള്ള ജീവിതത്തിന് താന്‍ തയ്യാറല്ലെന്ന് നടന്‍ മാമുക്കോയ. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ഷഹീന്‍ ബാഗ് സ്‌ക്വയര്‍ ഇരുപതാംദിന സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് നടന്‍ നിലപാട് വ്യക്തമാക്കിയത്.

ഫാസിസ്റ്റകള്‍ക്കൊപ്പം നിലകൊള്ളുന്നവര്‍ ജീവനെയാണ് ഭയക്കുന്നത്. ഇന്ത്യയുടെ ചരിത്രത്തെക്കുറിച്ചും പ്രധാനമന്ത്രി അജ്ഞനാണ്. ഇന്ത്യയുടെ ഭൂമിശാസ്ത്രമോ ചരിത്രമോ അറിയാത്തവരോട് വികാരപരമായല്ല പോരാട്ടം നടത്തേണ്ടത്, മറിച്ച് വിവേകത്തിന്റെ മാര്‍ഗമാണ് അവലംബിക്കേണ്ടതെന്നും മാമുക്കോയ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ സ്റ്റുഡന്റ് പാര്‍ലമെന്റ് സമ്മേളനത്തില്‍ ‘തീവ്രവാദവും നക്‌സല്‍വാദവും – കാരണവും വെല്ലുവിളികളും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുന്നതിനിടെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഷഹീന്‍ബാഗ് സമരത്തെ വിമര്‍ശിച്ചത്.സ്വന്തം കാഴ്ചപ്പാടിനനുസരിച്ചുള്ള നിയമങ്ങള്‍ പാസാക്കാത്തതിന് ഒരുപറ്റം ആളുകള്‍ വഴിയില്‍ കുത്തിയിരുന്ന് സമരം ചെയ്യുകയാണ് ഇത് ഒരു തരത്തില്‍ തീവ്രവാദമാണ്

.

അഭിപ്രായസ്വാതന്ത്ര്യത്തെക്കുറിച്ചു നടത്തിയ പരാമര്‍ശത്തിനിടെ കണ്ണൂരില്‍ മുന്‍പ് തനിക്കു നേരെയുണ്ടായ കയ്യേറ്റത്തെക്കുറിച്ചും അദ്ദേഹം വിവരിച്ചു. ഏതു വിഷയത്തിലും അഭിപ്രായം പറയാന്‍ ആര്‍ക്കും അവകാശമുണ്ട്.എന്നാല്‍, ഒരാളുടെ അഭിപ്രായം മറ്റൊരാളുടെ മേല്‍ അടിച്ചേല്‍പ്പിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week