മാമാങ്കം റിലീസ് ദിവസം തന്നെ കാണാന്‍ വിവാഹ തീയതി മാറ്റിവെപ്പിച്ച് കട്ട മമ്മൂട്ടി ആരാധകന്‍!
മമ്മൂട്ടി ചിത്രം മാമാങ്കം റിലീസ് ദിവസം തന്നെ കാണാന്‍ സ്വന്തം വിവാഹ തീയതി മാറ്റി ഒരു കട്ട മമ്മൂട്ടി ഫാന്‍. മെയ്‌മോന്‍ സുരേഷെന്ന മമ്മൂട്ടി ആരാധകനാണ് മാമാങ്കം റിലീസ് ദിവസം തന്നെ കാണാന്‍ കല്ല്യാണം മാറ്റിവെപ്പിച്ചത്. നവംബര്‍ മാസം 21 നായിരുന്നു ആദ്യം വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ അന്ന് തന്നെയാണ് മമ്മൂട്ടി ചിത്രം മാമാങ്കം റിലീസ് ചെയുന്നതും. സിനിമ കാണാതിരിക്കാന്‍ പറ്റില്ല, പിന്നെ ഒന്നും നോക്കിയില്ല ഉടനെ വീട്ടുകാരോട് വിവാഹം നേരത്തെയാക്കാന്‍ ആവശ്യപ്പെട്ടു.
ചടങ്ങുകളോടെ മെയ്‌മോന്റെ വിവാഹം ഇന്നലെയാണ് കഴിഞ്ഞത്. ആഘോഷത്തോടെ തന്നെയായിരുന്നു വിവാഹം. കടുത്ത മമ്മൂട്ടി ഫാനായ മെയ്‌മോന്റെ വിവാഹ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. മമ്മൂട്ടി നായകനായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം മാമാങ്കം നവംബര്‍ 21ന് ആണ് തീയേറ്ററുകളില്‍ എത്തുക. 50 കോടിയോളം മുതല്‍ മുടക്കില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തെ വരവേല്‍ക്കാന്‍ മമ്മൂട്ടി ആരാധകരും തയ്യാറെടുത്തു കഴിഞ്ഞു.