പത്തോണം എങ്കിലും കൂടുതല്‍ ഉണ്ടിട്ടുണ്ട്, അതനുസരിച്ച് സംസാരിക്കണം: മല്ലിക സുകുമാരന്‍

കേരളത്തിന് പുറത്തുള്ള മലയാളികളില്‍ നിന്ന് ലഭിക്കുന്ന സ്നേഹം തിരികെ നാട്ടിലെത്തിയാല്‍ കിട്ടാറില്ലെന്ന് നടി മല്ലികാ സുകുമാരന്‍. കാണുമ്പോള്‍ തിരിച്ചറിയുമെങ്കിലും പലരും അത് പുറത്തുകാണിക്കില്ലെന്നും അടുത്തു വന്ന് മിണ്ടാന്‍ കൂടി വല്യ വിഷമാണെന്നും മല്ലിക പറയുന്നു. അന്യനാട്ടില്‍ ഒരു ആശുപത്രിയില്‍ ചെന്നാല്‍ പോലും അവിടുത്തെ മലയാളികളും അല്ലാത്തവരും നല്‍കുന്ന സ്നേഹം വലുതാണെന്നും മല്ലികാ സുകുമാരന്‍ വ്യക്തമാക്കി. ആനീസ് കിച്ചണില്‍ നടി ആനിയോട് മനസു തുറക്കുകയായിരുന്നു അവര്‍.

മല്ലികാ സുകുമാരന്റെ വാക്കുകള്‍

‘നമ്മുടെ കേരളത്തിലൊക്കെ പലര്‍ക്കും ചിരിക്കാന്‍ എന്തൊരു പാടാ. സത്യമാണ്, ട്രെയിനില്‍ എനിക്കൊരു അനുഭവമുണ്ടായിട്ടുണ്ട്. എന്റെ കൂടെ ട്രെയിനില്‍ വരികയാണ് ഒരു ഫാമിലി. അക്കൂട്ടത്തിലെ മകള്‍ ആദ്യമേ പറഞ്ഞു, ദേ മല്ലികാ സുകുമാരന്‍ എന്ന്. കുടുംബസ്ഥന്‍ ഉടനെ എണീറ്റു വന്ന് ഒരു ചോദ്യം, എവിടെയോ കണ്ടിട്ടുണ്ടല്ലോ കണ്ടുകാണാന്‍ വഴിയില്ലെന്ന് ഞാന്‍ പറഞ്ഞു. എവിടെയാ വര്‍ക്ക് ചെയ്യുന്നതെന്ന് അയാളുടെ അടുത്ത ചോദ്യം തലശ്ശേരി ബ്രണ്ണന്‍ കോളേജിലാണെന്ന് ഞാന്‍ പറഞ്ഞു.

ഇംഗ്‌ളീഷ് ഡിപ്പാര്‍ട്ട്മെന്റിലാണെന്ന് പറഞ്ഞടോതെ പുള്ളിയുടെ മുഖമങ്ങ് മാറി. എനിക്ക് കണ്ടുനല്ല പരിചയം, ആരെങ്കിലും സിനിമയില്‍ അഭിനയിക്കുന്നുണ്ടോ എന്നായി അയാളുടെ അടുത്ത ചോദ്യം. ആരുമില്ലെന്ന് ഞാന്‍ ഉത്തരവും നല്‍കി. കുറച്ചു കഴിഞ്ഞപ്പോള്‍ അയാളുടെ വൈഫിന് മനസിലായി ഞാന്‍ അയാള്‍ക്കിട്ട് കുത്തുവാണെന്ന്.

അയ്യോ ചേച്ചി, ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാം, മല്ലികാ സുകുമാരനാണെന്ന്. ഞാന്‍ പറഞ്ഞു, മോളെ അങ്ങനങ്ങ് ചോദിച്ചാല്‍ പോരായിരുന്നോ എവിടെയോ കണ്ടു, എവിടെ വര്‍ക്ക് ചെയ്യുന്നു. ഇത്തരം നമ്പരുകളൊന്നും എന്റടുത്ത് എടുക്കരുത്. ഇതുപോലെ ഒരുപാട് കണ്ടതാ. പത്തോണം എങ്കിലും കൂടുതല്‍ ഉണ്ടിട്ടുണ്ട്. അപ്പോള്‍ അതനുസരിച്ച് സംസാരിക്കണം. കൊച്ചുപിള്ളേരോട് സംസാരിക്കുന്ന അഭ്യാസമൊന്നും ഞങ്ങളോട് കാണിക്കരുത്’.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News