വിസ്‌കിയും തേനും കഴിച്ച് കൊറോണയെ തുരത്തി! ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി യുവാവ്
ബീജിംഗ്: ലോകത്തെയാകെ ഭീതിയിലാഴ്ത്തിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസ് എന്ന കൊലയാളിയെ വിസ്‌കിയും തേനും കഴിച്ച് കീഴ്പ്പെടുത്തിയെന്ന അവകാശവാദവുമായി ബ്രീട്ടീഷ് യുവാവ്. കോനര്‍ റീഡ് എന്ന 25 കാരനാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. ചൈനയിലെ വുഹാനില്‍ ഇംഗ്ലീഷ് അധ്യാപകനായി ജോലി നോക്കുകയാണ് കോനര്‍ റീഡെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കോനര്‍ക്ക് രണ്ട് മാസം മുമ്ബ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
കടുത്ത ചുമയും ന്യൂമോണിയ ലക്ഷണങ്ങളുമായി ആശുപത്രിയിലെത്തിയ ഇയാള്‍ക്ക് വിശദമായ പരിശോധനയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. താന്‍ രക്ഷപ്പെടില്ലെന്നാണ് കരുതിയതെന്ന് കോനര്‍ ഒരു വിദേശ മാദ്ധ്യമത്തോട് പറഞ്ഞു. രണ്ടാഴ്ചയോളം കോനര്‍ ചികിത്സയിലായിരുന്നെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച ആന്റി ബയോട്ടിക്കുകള്‍ താന്‍ നിരസിച്ചുവെന്നും ഇയാള്‍ അവകാശപ്പെടുന്നുണ്ട്.
”ശ്വാസതടസം നേരിട്ടപ്പോള്‍ ഇന്‍ഹേലറിനെയായിരുന്നു പൂര്‍ണ്ണമായും ആശ്രയിച്ചത്. അതിനൊപ്പം വിസ്‌കിയില്‍ തേനും ചേര്‍ത്ത് കഴിച്ചിരുന്നു. ഇതാണ് രോഗത്തെ തുരത്തിയത്. കോനര്‍ പറയുന്നു. ആവശ്യത്തിന് വിശ്രമവും മറ്റുള്ളവരില്‍ നിന്ന് അകന്നു നില്‍ക്കുന്നതും രോഗശാന്തി നല്‍കുമെന്നും ഇയാള്‍ വിശദമാക്കുന്നു.