‘അയാള്‍ എന്നോട് ടോപ്പ് ഉയര്‍ത്തിക്കാട്ടാന്‍ ആവശ്യപ്പെട്ടു’ കാസ്റ്റിംഗ് കൗച്ച് ദുരനുഭവം പങ്കുവെച്ച് നടി മല്‍ഹാര്‍ രാത്തോഡ്

ഹോളിവുഡിലെ മീ ടൂ പ്രചരണം ശക്തി പ്രാപിച്ചതോടെ ‘കാസ്റ്റിംഗ് കൗച്ചിംഗ്’ അനുഭവത്തെക്കുറിച്ച് ഇതിനോടകം വെളിപ്പെടുത്തലുകളുമായി നിരവധി നടിമാര്‍ രംഗത്ത് വന്നുകഴിഞ്ഞു. താന്‍ നേരിട്ട അത്തരം ഒരു അനുഭവത്തെക്കുറിച്ച് ഓര്‍മ്മിച്ചെടുക്കുകയാണ് ബോളിവുഡ്താരം മല്‍ഹാര്‍ രാത്തോഡ്.

ടെലിവിഷനില്‍ കരിയര്‍ തുടങ്ങിയ കൗമാരകാലത്ത് 65 വയസ്സ് പ്രായമുള്ള സിനിമാ നിര്‍മ്മാതാവില്‍ നിന്നുമായിരുന്നു ഈ ആവശ്യം വന്നത്. ഒരു നിമിഷത്തേക്ക് എന്തു ചെയ്യണമെന്ന് അറിയാതെ അന്തിച്ചു നിന്നു. അതിന് ശേഷം അവിടെ നിന്നും പോകാന്‍ തീരുമാനവുമെടുത്തു. ”അയാളില്‍ തനിക്ക് ഒരു ഇടമുണ്ടെന്ന് പറഞ്ഞിരുന്ന അദ്ദേഹം മുകള്‍ ഭാഗത്തെ വസ്ത്രം ഉയര്‍ത്തികാട്ടാന്‍ പെട്ടെന്ന് ആവശ്യപ്പെട്ടു. ആദ്യം പേടിച്ചു പോയി. എന്തു ചെയ്യണമെന്ന് പോലും ആദ്യം മനസ്സിലായില്ല.” മുംബൈയില്‍ ഒരു പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു മല്‍ഹോത്ര ഇക്കാര്യം പറഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News